ആണവായുധങ്ങളുടെ പൂര്‍ണ്ണ മായ ഉന്മൂലനം ലോകം കൂടുതല്‍ സുരക്ഷിതമായ ഒരിടമാകാന്‍ സഹായിക്കുമെന്ന് ഐക്യരാഷ്ട്രസഭ യിലേക്കുള്ള വത്തിക്കാന്റെ സ്ഥിരം നിരീക്ഷകന്‍ ആർച്ചുബിഷപ് ക്രിസ്റ്റോഫ് എല്‍ കാസിസ്.
ആണവായുധങ്ങളുടെ തുടര്‍ച്ച യായ ശേഖരണവും നവീകരണവും വഴി കൂടുതല്‍ സുരക്ഷിതമായ ഒരു ലോകം ഉറപ്പാക്കാനാകില്ലെന്നും, സമ്പൂര്‍ണ്ണമായ ആണവായുധ ഉന്മൂലനമാണ് മെച്ചപ്പെട്ട ഒരു ലോകം സാധ്യമാക്കുകയെന്നും വത്തിക്കാന്‍ പ്രതിനിധി വ്യക്തമാക്കി.
രാജ്യങ്ങളുടെ സുരക്ഷ അതിന്റെ സൈനികശക്തി വര്‍ദ്ധിപ്പിക്കുന്നതി ലൂടെ മാത്രമല്ല ഉറപ്പാക്കേണ്ടത്. മാനവരാശിക്ക് വിനാശകരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണ മാകുന്ന ആണവായുധങ്ങള്‍ ഉപയോഗിച്ച് സുരക്ഷ ഉറപ്പാക്കാ നുള്ള പരിശ്രമം അതില്‍ത്തന്നെ ഒരു വൈരുധ്യമാണ്.
നിലവിലെ അന്താരാഷ്ട്ര സാഹ ചര്യത്തില്‍ ആയുധ നിയന്ത്രണ ത്തിന്റെയും നിരായുധീകരണ ത്തിന്റെയും സംവിധാനങ്ങള്‍ ദുര്‍ബലപ്പെട്ടു വരുന്നതിനുള്ള പരിശുദ്ധ സിംഹാസനത്തിന്റെ ആശങ്ക അറിയിച്ച വത്തിക്കാന്‍ നയതന്ത്രജ്ഞന്‍, ആണവ സംവിധാനങ്ങളില്‍ നിര്‍മിതബുദ്ധിയുടെ ഉപയോഗം തെറ്റായ കണക്കു കൂട്ടലുകള്‍ക്കും സംഘര്‍ഷം രൂക്ഷമാകുന്നതിനും ഉള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.