International

മൊസാംബിക്കിലെ ബിഷപ്പിന്റെ വധത്തില്‍ വത്തിക്കാന്‍ കടുത്ത ദുഃഖം രേഖപ്പെടുത്തി

Sathyadeepam

മൊസാംബിക്കില്‍, ക്വെലിമേയ്ന്‍ രൂപതാധ്യക്ഷനായി രുന്ന ബിഷപ് ഒസോറിയോ അഫോന്‍സോ കൊല്ലപ്പെട്ട തില്‍ അനുശോചനപ്രവാഹം തുടരുന്നു. സംഭവത്തില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പയും ആഫ്രിക്കന്‍ മെത്രാന്‍ സംഘവും സുവിശേഷവൽക്കരണകാര്യാലയവുമെല്ലാം കടുത്ത ദുഃഖം രേഖപ്പെടുത്തി.

54 വയസ്സുകാരനായിരുന്ന മെത്രാന്‍ കഴിഞ്ഞ ജൂണ്‍ ആറിനാണു കൊല്ലപ്പെട്ടത്. അദ്ദേഹത്തിനു നീതി ലഭ്യമാക്കണമെന്നു വിവിധ കത്തോലിക്കാസംഘടനകള്‍ ആവശ്യപ്പെട്ടു.

കൊണ്‍സലാത്ത മിഷനറി സമൂഹത്തില്‍ അംഗമായിരുന്ന ബിഷപ്പിനെ താമസസ്ഥലത്തു കടന്നു കയറിയ അക്രമി കള്‍ വെടിവച്ചു കൊല്ലുകയായിരുന്നു. മൊസാംബിക് മെത്രാന്‍ സംഘത്തിന്റെ സെക്രട്ടറി കൂടിയായിരുന്നു അദ്ദേഹം.

വിശുദ്ധ ബര്‍ത്തലോമ്യോ  (1-ാം നൂറ്റാണ്ട്) : ആഗസ്റ്റ് 24

ക്രിസ്ത്യാനികൾക്ക് ഓണം ആഘോഷിക്കാമോ?

വിശുദ്ധ റോസ്  (1586-1617) : ആഗസ്റ്റ് 23

ചാവുകടൽ : ഭൗമശാസ്ത്രത്തിലും വേദലിഖിതങ്ങളിലും

ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങൾക്ക് സ്നേഹത്തണലായി ഇൻഫന്റ് ജീസസ് ശിശുഭവൻ