

പാക്കിസ്ഥാനിലെ ലാഹോറില്‍ സ്ഥിതി ചെയ്യുന്ന ഫോര്‍മാന്‍ ക്രിസ്ത്യന്‍ കലാലയത്തിന്റെ ഒരു നൂറ്റാണ്ടു പഴക്ക മുള്ള ഹോസ്റ്റല്‍ കെട്ടിടം സര്‍ക്കാര്‍ ഏറ്റെടുത്തു. പുനഃനിർ മ്മാണത്തിനാണ് ഏറ്റെടുത്തിരിക്കുന്നതെന്നു സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഇത് കെട്ടിടത്തില്‍ സഭയ്ക്കുള്ള ഉടമസ്ഥാ വകാശം നഷ്ടപ്പെടുന്നതിലേക്കു നയിച്ചേക്കാമെന്നു ക്രൈസ്ത വനേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചു. കലാലയത്തിലെ പൂര്‍വവിദ്യാര്‍ഥികളും ന്യൂനപക്ഷസംഘടനാനേതാക്കളും സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ 1915-ല്‍ ദീര്‍ഘകാലപാട്ടത്തിനു കൊടുത്ത സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. പാട്ടക്കാലാവധി പല പ്രാവശ്യം പുതുക്കിയിട്ടുണ്ടെന്നും നിലവില്‍ 2040 വരെ യുളള അനുമതി കോളേജിനുണ്ടെന്നും അധികാരികള്‍ ചൂണ്ടിക്കാട്ടി. 1864-ല്‍ പ്രിസ്ബിറ്റേരിയന്‍ മിഷനറിമാരാണ് ഈ കോളേജ് സ്ഥാപിച്ചത്. 1972-ല്‍ പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോ ഈ കോളേജ് ദേശാസാൽക്കരി ച്ചെങ്കിലും 2003 ല്‍ വീണ്ടും പ്രിസ്ബിറ്റേരിയന്‍ സഭയ്ക്കു തിരികെ നല്‍കുകയായിരുന്നു.