International

ആധുനിക സാമൂഹ്യമാധ്യമങ്ങള്‍ സുവിശേഷവത്ക്കരണ ദൗത്യത്തിന് സംഭാവനയേകും - എഫ് എ ബി സി

Sathyadeepam

ആധുനിക സാമൂഹ്യസമ്പര്‍ക്കമാധ്യമങ്ങള്‍ക്ക് സഭയുടെ ജീവിതത്തിലും സുവിശേഷപ്രഘോഷണ ദൗത്യത്തിലും സുപ്രധാനമായ പങ്കുണ്ടെന്നു ഏഷ്യയിലെ കത്തോലിക്കാമെത്രാന്‍ സംഘങ്ങളുടെ സംയുക്തസമിതിയുടെ സമ്പര്‍ക്കമാധ്യമ കാര്യാലയത്തിന്റെ സമ്മേളനം വ്യക്തമാക്കി. ആധുനിക സാമൂഹ്യവിനിമയോപാധികള്‍ മനുഷ്യരാശിയുടെ സേവനത്തിനുള്ള ദൈവിക ദാനങ്ങളാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.

ബോങ്കോക്കില്‍ നവംബര്‍ അവസാനവാരം സംഘടിപ്പിച്ച ഇരുപത്തിയെട്ടാം സമ്മേളനത്തിന്റെ സമാപന രേഖയിലാണ് ഈ പ്രസ്താവനയുള്ളത്. ഓരൊ ക്രൈസ്തവനും ആശയവിനിമയം ചെയ്യുന്നവനാണെന്നും ദൈവമാണ് ആശയവിനിമയം ഏറ്റവും പരിപൂര്‍ണ്ണമായി നടത്തുന്നവനെന്നും അനുസ്മരിക്കുന്ന രേഖ നിര്‍മ്മിത ബുദ്ധിയുള്‍പ്പടെയുള്ള എല്ലാ നൂതനസാങ്കേതിക വിദ്യകളും എന്താണെന്നു മനസ്സിലാക്കി വിമര്‍ശന ബുദ്ധിയോടുകൂടി ഉപയോഗപ്പെടുത്തണമെന്നും ഈ സാങ്കേതിക വിദ്യകള്‍ സഭയ്ക്കും അവളുടെ വിനിമയ ശുശ്രൂഷയ്ക്കും സുവിശേഷപ്രഘോഷണദൗത്യത്തിനും സംഭാവനയേകുകയും അവസരങ്ങള്‍ പ്രദാനം ചെയ്യുകയും ചെയ്യുമെന്നും പറയുന്നു. സുവിശേഷവത്ക്കരണമെന്നത് ജീവന്‍ പകര്‍ന്നു നല്‍കലും നമ്മുടെ മദ്ധ്യേ സന്നിഹിതനായ ഉത്ഥിതനുമായുള്ള സമാഗമത്തിന്റെ സൗന്ദര്യം പങ്കുവയ്ക്കലുമാണെന്ന് രേഖ വിവരിക്കുന്നു.

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി