International

രക്തസാക്ഷികളായ സ്വിസ് ഭടന്മാരുടെ ഓര്‍മ്മയാചരിച്ചു

Sathyadeepam

1527-ല്‍ ക്ലെമെന്റ് ഏഴാമന്‍ പാപ്പായെ സംരക്ഷിക്കുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ട 147 സ്വിസ് ഭടന്മാരെ വത്തിക്കാനില്‍ അനുസ്മ രിച്ചു. ഫ്രാന്‍സിസ് പാപ്പായുടെ നിര്യാണത്തിന്റെ പശ്ചാത്തല ത്തില്‍, മെയ് 6-നു തികച്ചും സ്വകാര്യമായ ചടങ്ങാണ് വത്തിക്കാ നില്‍ ഒരുക്കിയത്.

റോം കൊള്ളയടിക്കപ്പെട്ട 1527-ല്‍, അന്ന് പാപ്പയായിരുന്ന ക്ലെമെന്റ് ഏഴാമനെ ചാള്‍സ് അഞ്ചാമന്‍ രാജാവിന്റെ സേന യില്‍നിന്ന് സംരക്ഷിക്കുന്നതിനിടെയാണു മാര്‍പാപ്പയുടെ അംഗ രക്ഷകരായിരുന്ന 147 സ്വിസ് ഭടന്മാര്‍ കൊല്ലപ്പെട്ടത്.

എല്ലാവര്‍ഷവും മെയ് ആറിന് ഇവരുടെ അനുസ്മരണം നടത്തിവരാറുണ്ട്. പൊന്തിഫിക്കല്‍ സ്വിസ്സ് ഗാര്‍ഡ് എന്നറിയപ്പെടുന്ന വത്തിക്കാന്റെ ഈ സൈനികവിഭാഗത്തിലേക്ക് സ്വിറ്റ്‌സര്‍ലന്റ് പൗരന്മാരെയാണ് പരമ്പരാഗതമായി നിയമിച്ചു വരുന്നത്.

സ്വിസ് സൈന്യത്തിനാണ് ഇവരുടെ പരിശീലന ചുമതലയും. ഏപ്രില്‍ 21-ന് ഫ്രാന്‍സിസ് പാപ്പാ നിര്യാതനായതിന്റെയും വത്തിക്കാനില്‍ നടന്നുവരുന്ന കര്‍ദ്ദിനാള്‍മാരുടെ സമ്മേളനങ്ങളുടെയും കോണ്‍ക്ലേവിന്റെയും പശ്ചാത്തലത്തിലാണ് ഈ വര്‍ഷത്തെ ചടങ്ങുകള്‍ സ്വകാര്യമായി സംഘടിപ്പിച്ചത്.

പാപ്പായ്ക്കുവേണ്ടി ജീവന്‍ വെടിഞ്ഞ സ്വിസ്സ് പടയാളികള്‍ ക്കായുള്ള സ്മാരകത്തിനു മുന്നില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. പൊന്തിഫിക്കല്‍ സ്വിസ്സ് ഗാര്‍ഡുകളുടെ കമാന്‍ഡര്‍ കേണല്‍ ക്രിസ്റ്റോഫ് ഗ്രാഫ് പ്രഭാഷണം നടത്തി.

സാധാരണയായി ഈ ദിവസത്തില്‍ പാപ്പാമാര്‍ സ്വിസ്സ് ഗാര്‍ഡുകള്‍ക്ക് കൂടിക്കാഴ്ച അനുവദിക്കുകയും സന്ദേശം നല്‍കുകയും ചെയ്യാറുണ്ട്. പുതുതായി സ്വിസ്സ് ഗാര്‍ഡുകളായി ചേരുന്നവര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതും മെയ് 6-നാണ്.

നീതി നിഷേധിക്കപ്പെട്ടവരോടൊപ്പം ചേരുകയെന്നത് ക്രൈസ്‌തവ ദൗത്യം: ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

കുട്ടനാടിന്റെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്ന് ചങ്ങനാശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍

ബ്രദര്‍ മാവൂരസ് മാളിയേക്കല്‍ അന്തരിച്ചു; ഓര്‍മ്മയായത് തെരുവ് ബാല്യങ്ങള്‍ക്ക് വെളിച്ചം പകര്‍ന്ന മനുഷ്യസ്‌നേഹി

നന്മയുള്ള സ്ത്രീകൾ മുഖ്യധാരയിലേക്ക് വരുന്നതിലൂടെ നന്മയുള്ള തലമുറയെ വാർത്തെടുക്കാന്‍ സാധിക്കും: ബിഷപ് ഡോ. അലക്സ് വടക്കുംതല