International

നീതിന്യായ പ്രവര്‍ത്തകരുടെ ജൂബിലി റോമില്‍ ആഘോഷിച്ചു

Sathyadeepam

2025 ലെ പ്രത്യാശയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നീതിന്യായ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ജൂബിലി ആഘോഷം റോമില്‍ സംഘടിപ്പിച്ചു. ക്ഷമ നീതിയുടെ അടിസ്ഥാനമാണെന്ന് ജൂബിലി ആഘോഷങ്ങള്‍ക്ക് എത്തിയ നിയമജ്ഞരെ മാര്‍പാപ്പ ഓര്‍മിപ്പിച്ചു.

നീതി എന്ന സുവിശേഷാത്മകപുണ്യം മാനവനീതിയില്‍ നിന്നുള്ള ഒരു വ്യതിചലനം അല്ല. മറിച്ച് അതിനെ ചോദ്യം ചെയ്യുകയും പുനര്‍രൂപകല്‍പ്പന ചെയ്യുകയും ചെയ്യുന്നതാണ്. അനുരഞ്ജനം തേടുവാന്‍ മാനവനീതിയെ പ്രാപ്തമാക്കുകയാണ് സുവിശേഷാത്മകനീതി. തിന്മ ശിക്ഷിക്കപ്പെട്ടാല്‍ മാത്രം പോരാ, പരിഹരിക്കപ്പെടുകയും വേണം.

അതിന് വ്യക്തിയുടെയും പൊതുസമൂഹത്തിന്റെയും നന്മയിലേക്കുള്ള ഗാഢമായ നോട്ടം ആവശ്യമാണ്. - സഭാനിയമപണ്ഡിതന്‍ കൂടിയായ മാര്‍പാപ്പ പറഞ്ഞു.

നൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ള ഇരുപതിനായിരത്തില്‍ പരം കത്തോലിക്കാ നിയമജ്ഞര്‍ ജൂബിലി ആഘോഷങ്ങള്‍ക്കായി റോമില്‍ എത്തി.

ഡാർക് Mode ൽ നിന്ന് ഫീനിക്സ് Mode ലേക്ക്... ഒരു 'താരo'

ജർമ്മൻ രാജവംശങ്ങൾ

നമ്മുടെ യൂണിവേഴ്സ്: ഒരു ഗോൾഡൻ റേഷിയോ സെറ്റപ്പ്! ✨

വിഷയപരമായ സമീപനം (Topical Approach)

STRONG FAITH KIDS!!!