International

ലൗദാത്തോ സി ഗ്രാമത്തില്‍ പാവങ്ങള്‍ക്കൊപ്പം പാപ്പായുടെ ഉച്ചവിരുന്ന്

Sathyadeepam

പാപ്പായുടെ വേനല്‍ക്കാല വസതിയായ, കാസല്‍ ഗണ്ടോള്‍ഫോയിലെ ഉദ്യാനത്തില്‍ സ്ഥിതി ചെയ്യുന്ന ലൗദാത്തോ സി ഗ്രാമത്തില്‍ ജൂലൈ 11-ന്, പാവപ്പെട്ടവര്‍ക്കായി പ്രത്യേക ഉച്ചഭക്ഷണം ഒരുക്കി. 35 കുട്ടികള്‍ ഉള്‍പ്പെടെ യുള്ള നിരാലംബരായ ആളുകളാണ് ഈ ചടങ്ങില്‍ അതിഥികളായി എത്തിയത്.

സഭ എന്നത് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു തുറന്ന കുടുംബമാണെന്നും, ഏറ്റവും കൂടുതല്‍ സഹായം ആവശ്യമുള്ളവര്‍ക്ക് അതൊരു സുരക്ഷിത താവളമാണെന്നും ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യമെന്നു സംഘാടകര്‍ പറഞ്ഞു. അഭയാര്‍ത്ഥികള്‍, ഒറ്റയ്ക്കുള്ള അമ്മമാര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവരാണ് ഈ വര്‍ഷം അതിഥികളായി എത്തിയത്.

പാവപ്പെട്ടവര്‍ വെറും സഹായം സ്വീകരിക്കുന്നവര്‍ മാത്രമല്ല, മറിച്ച് അവരുടെ സാന്നിധ്യത്തിലൂടെ സമൂഹത്തിന് പുതിയൊരു കാഴ്ചപ്പാട് നല്‍കുന്നവരാണെന്ന് സംഘാടകന്‍ ദൊണാത്തെല്ല പാരിസി പറഞ്ഞു. ലോകത്തെ മറ്റൊരു രീതിയില്‍ കാണാന്‍ അവര്‍ നമ്മെ പഠിപ്പിക്കുന്നുവെന്നു ദൊണാത്തെല്ല കൂട്ടിച്ചേര്‍ത്തു.

വിശുദ്ധ പീറ്റര്‍ ക്ലാവെര്‍ (1581-1654) : സെപ്തംബര്‍ 9

തേവര സെന്റ് ജോസഫ് ആൻഡ് സെന്റ് ജൂഡ് പള്ളിയിൽ മഹാജൂബിലിക്ക് തുടക്കം

മുളവുകാട് പുനരധിവാസ സൈറ്റ് ബലപ്പെടുത്തൽ: ഉദ്യോഗസ്ഥസംഘം പരിശോധന നടത്തി.

'മദർ തെരേസ - പ്രോഫറ്റ് ഓഫ് കംപാഷൻ' പുറത്തിറങ്ങി

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8