International

വത്തിക്കാന്‍ അച്ചടക്ക കമ്മീഷന്‍ മേധാവിയായി അല്മായന്‍

Sathyadeepam

റോമന്‍ കൂരിയായുടെ അച്ചടക്ക കമ്മീഷന്‍ അദ്ധ്യക്ഷനായി വിന്‍സെന്‍സോ ബുവോനോമോയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഒരു അല്മായന്‍ ഈ പദവിയില്‍ നിയമിക്കപ്പെടുന്നത് ഇതാദ്യമായാണ്. പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയുടെ റെക്ടറാണ് പ്രൊഫസര്‍ ബു വോനോമോ. 1981 ല്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ഈ കമ്മീഷന്‍ സ്ഥാപിച്ചത്. ഇതുവരെ മൂന്നു കാര്‍ഡിനല്‍മാരും രണ്ട് ആര്‍ച്ചുബിഷപ്പുമാരുമാണ് കമ്മീഷന്‍ മേധാവികളായിരുന്നിട്ടുള്ളത്. റോമന്‍ കൂരിയാ ഉദ്യോഗസ്ഥരുടെ അച്ചടക്ക നടപടികള്‍ കൈകാര്യം ചെയ്യുന്നത് ഈ കമ്മീഷനാണ്. 1984 മുതല്‍ ലാറ്ററന്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറായ ബുവോനോമോ ഇവിടെ റെക്ടറാകുന്ന ആദ്യത്തെ അല്മായനാണ്. വത്തിക്കാന്‍ സിറ്റി ഭരണകൂടത്തിന്റെ ജനറല്‍ സെക്രട്ടറിയായും ഒരു അല്മായനെ മാര്‍പാപ്പ നിയമിച്ചേക്കുമെന്ന് സൂചനകളുണ്ട്.

സെൻ്റ് വിൻസെൻ്റ് ഡി പോൾ തിരുനാളും തൃശൂർ സി സി 78 -ാം വാർഷികവും ആഘോഷിച്ചു

സർക്കാരിൻ്റെ ഓപ്പറേഷൻ തൂഫാൻ മയക്കുമരുന്ന് വിരുദ്ധ പോരാട്ടങ്ങളിൽ മാത്രം ഒതുങ്ങരു

“ആരോഗ്യ 2026” മെഡിക്കൽ ക്യാമ്പും മഹാത്മാ ഗാന്ധി അനുസ്മരണവും

നശാ മുക്ത ഭാരത് അഭിയാൻ: വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനങ്ങൾ വിതരണം ചെയ്തു.

റൂത്ത് [അധ്യായം 3] - Part 2