International

കുരിശാണ് ക്രിസ്തുവിന്‍റെ സിംഹാസനം: മാര്‍പാപ്പ

Sathyadeepam

ലോകത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച കുരിശാണ് ക്രിസ്തുവിന്‍റെ സിംഹാസനമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ക്രിസ്തുവിനെ പിന്തുടരാന്‍ ആഗ്രഹിക്കുന്നവര്‍ എല്ലാം ത്യജിക്കാന്‍ തയ്യാറാകണമെന്നും മാര്‍പാപ്പ പറഞ്ഞു. സെ. പീറ്റേഴ്സ് അങ്കണത്തില്‍ ത്രികാല പ്രാര്‍ത്ഥനാ വേളയില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. ഭൂമിയിലെ വലിയവര്‍ തങ്ങള്‍ക്കു വേണ്ടി അധികാരത്തിന്‍റെ സിംഹാസനങ്ങള്‍ പണിയുമ്പോള്‍ തനിക്കുവേണ്ടി വേദനാജനകമായ കുരിശ് സിംഹാസനമായി തിരഞ്ഞെടുക്കുകയായിരുന്നു ക്രിസ്തുവെന്ന് പാപ്പ ചൂണ്ടിക്കാട്ടി. സെബദിപുത്രന്മാരായ യാക്കോബിന്‍റെയും യോഹന്നാന്‍റെയും മോഹം വെളിപ്പെടുത്തുന്ന സുവിശേഷഭാഗത്തെ കുറിച്ചായിരുന്നു മാര്‍പാപ്പയുടെ വിചന്തനം. ക്രിസ്തുവിനാവശ്യം ത്യാഗമാണ്. സ്നേഹത്തിന്‍റെ മാര്‍ഗം എപ്പോഴും നഷ്ടങ്ങളുടേതാണ്. യാക്കോബിനും യോഹന്നാനും ക്രിസ്തു നല്‍കുന്ന മറുപടി അവര്‍ക്കു മാത്രമുള്ളതല്ല. മറിച്ച് എല്ലാ അപ്പസ്തോലന്മാര്‍ക്കും എല്ലാ കാലത്തേയും ക്രൈസ്തവര്‍ക്കും ഉള്ളതാണ് – മാര്‍പാപ്പ വിശദീകരിച്ചു.

image

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍