International

ജോ ബൈഡന്‍ മാര്‍പാപ്പായെ സന്ദര്‍ശിക്കും

Sathyadeepam

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒക്‌ടോബര്‍ 29 നു വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു സംഭാഷണം നടത്തും. പ്രസിഡന്റെന്ന നിലയില്‍ ആദ്യമായാണ് ബൈഡന്‍ മാര്‍പാപ്പയെ സന്ദര്‍ശിക്കുന്നത്. വൈസ് പ്രസിഡന്റായിരുന്നപ്പോള്‍ 2016 ല്‍ അദ്ദേഹം മാര്‍പാപ്പയെ കണ്ടിരുന്നു. 58 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി അമേരിക്കന്‍ പ്രസിഡന്റാകുന്ന കത്തോലിക്കാ വിശ്വാസിയാണ് ബൈഡന്‍. ജി-20 ഉച്ചകോടിയ്ക്കായാണ് ബൈഡന്‍ റോമിലെത്തുന്നത്. അതിനു ശേഷം സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയിലെ കാലാവസ്ഥാ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം പോകുക. ഗ്ലാസ്‌ഗോയിലെ പരിപാടിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും പങ്കെടുക്കുമെന്നാണു നേരത്തെ പ്രതീക്ഷിച്ചിരുന്നതെങ്കിലും പിന്നീട് ആ യാത്ര റദ്ദാക്കി. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിന്റെ നേതൃത്വത്തിലുള്ള സംഘമാകും ഗ്ലാസ്‌ഗോ സമ്മേളനത്തില്‍ വത്തിക്കാനെ പ്രതിനിധീകരിക്കുക.

image

തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7-ാമത് വാര്‍ഷിക ആഘോഷം

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ