International

സോമാലിയയില്‍ കൊല്ലപ്പെട്ട ഇറ്റാലിയന്‍ കന്യാസ്ത്രീയെ വാഴ്ത്തപ്പെട്ടവളാക്കുന്നു

Sathyadeepam

സോമാലിയായില്‍ 2006-ല്‍ കൊല്ലപ്പെട്ട സി. ലിയോണെല്ലാ ഗോര്‍ബാത്തിയുടെ രക്തസാക്ഷിത്വം സഭ അംഗീകരിക്കുന്നു. കോണ്‍സലാത്ത സന്യാസിനിയായിരുന്ന അവര്‍ ജീവിതത്തിലേറിയ പങ്കും ആഫ്രിക്കയിലാണു സേവനം ചെയ്തത്. നഴ്സായിരുന്ന അവര്‍ ഒരു ആശുപത്രിയുടെ പുറത്തുവച്ചാണ് അക്രമികളുടെ വെടിയേറ്റു കൊല്ലപ്പെട്ടത്. സിസ്റ്ററെ രക്ഷിക്കാന്‍ ശ്രമിച്ച ഒരു മുസ്ലീം വിശ്വാസിയും കൊല്ലപ്പെട്ടു. ആശുപത്രിയില്‍ നഴ്സിംഗ് പരിശീലനം നല്‍കി വരികയായിരുന്നു അവര്‍. സിസ്റ്ററുടെ മരണം വിശ്വാസത്തിനു വേണ്ടിയായിരുന്നുവെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ഔദ്യോഗികമായി അംഗീകരിച്ചു.

കൊച്ചിയിലെ കപ്പലൊച്ചകൾ [06]

ഡിജിറ്റല്‍ വിശ്വാസലോകം

വിശുദ്ധ ജാനുവാരിയൂസ് (-305) : സെപ്തംബര്‍ 19

ചാര്‍ലി കിര്‍ക്ക് : ദൈവത്തിനുള്ളതും സീസറിനുള്ളതും കൂടിക്കുഴയുമ്പോള്‍

ഈശോ കൂടെയുണ്ടെന്ന ബോധ്യം പ്രായോഗിക ജീവിതത്തിൽ പകർത്താൻ കുട്ടികൾക്ക് സാധിക്കണം