സെമിനാരി വിദ്യാര്‍ത്ഥികള്‍ ഇടവകകളില്‍ പ്രവര്‍ത്തിക്കുന്ന സമയം ഗണ്യമായി വര്‍ദ്ധിപ്പിക്കാനും പരമ്പരാഗത സെമിനാരി അന്തരീക്ഷത്തില്‍ ചിലവഴിക്കുന്ന സമയം കുറയ്ക്കാനും ഐര്‍ലണ്ടിലെ കത്തോലിക്കാസഭ ആലോചിക്കുന്നു. അല്മായര്‍ക്കും വൈദികര്‍ക്കുമൊപ്പം ഇടവകകളില്‍ കൂടുതല്‍ അജപാലനജോലികള്‍ ചെയ്യാന്‍ സെമിനാരിക്കാര്‍ക്ക് അവസരം നല്‍കും. ഇത് സമകാലിക ഐര്‍ലണ്ടിലെ പൗരോഹിത്യത്തെക്കുറിച്ച് കൂടുതല്‍ യാഥാര്‍ത്ഥ്യബോധമുള്ള ഉള്‍ക്കാഴ്ച സെമിനാരിക്കാര്‍ക്കു നല്‍കുമെന്നാണ് ഐറിഷ് സഭയുടെ വിലയിരുത്തല്‍. ഐറിഷ് മെത്രാന്‍ സംഘം നിയോഗിച്ച കമ്മീഷന്‍ ഇതിന്‍റെ വിശദാംശങ്ങള്‍ തയ്യാറാക്കി വരികയാണ്. ഇടവകകളില്‍ പരിശീലിപ്പിക്കപ്പെടുന്ന വൈദികര്‍ ഇപ്പോഴുള്ള പലിശീലനങ്ങള്‍ സ്വീകരിക്കുന്നവരേക്കാള്‍ കൂടുതല്‍ പ്രായോഗികബുദ്ധിയുള്ളവരായി മാറുമെന്ന് ഐറിഷ് മെത്രാന്‍ സംഘത്തിന്‍റെ തലവന്‍ ബിഷപ് ഫിന്‍റാന്‍ മോനാഹന്‍ അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ സെമിനാരികള്‍ ആശ്രമത്തി ന്‍റെ ശൈലി പുലര്‍ത്തുന്നവയാണെന്നും അവിടെ പരിശീലനം നേടുന്നവര്‍ ഇടവകകളിലേയ്ക്ക് എത്തിപ്പെടുമ്പോള്‍ സ്തബ്ധരായി പോകാറുണ്ടെന്നും ബിഷപ് അഭിപ്രായപ്പെട്ടു.