International

ബിഷപ്പിന്റെ മോചനത്തിനായി ഇടപെടണമെന്ന് നിക്കരാഗ്വന്‍ നേതാവ് ബ്രിട്ടനോട്

Sathyadeepam

നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യഭരണകൂടം തടവിലിട്ടിരിക്കുന്ന കാത്തലിക് ബിഷപ് റൊലാണ്ടോ അല്‍വാരെസുള്‍പ്പെടെയുള്ള രാഷ്ട്രീയതടവുകാരുടെ മോചനത്തിനായി ഇടപെടണമെന്നു ബ്രിട്ടീഷ് പാര്‍ലിമെന്റിനോട് നിക്കരാഗ്വയിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്നിട്ടുള്ള ഫെലിക്‌സ് മരദിയാഗ ആവശ്യപ്പെട്ടു. നിക്കരാഗ്വയിലെ ഏറ്റവും ശക്തനായ മനുഷ്യാവകാശപ്രവര്‍ത്തകനാണ് മരദിയാഗ. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണ് നിക്കരാഗ്വയില്‍ നടക്കുന്നതെന്നും അതിനെതിരെ അന്താരാഷ്ട്രസമൂഹത്തിന്റെ കര്‍ക്കശമായ നടപടികളുണ്ടാകണമെന്നും മരദിയാഗ പറഞ്ഞു.

2022 ആഗസ്റ്റിലാണ് ബിഷപ് അല്‍വാരെസ് അധികാരികളുടെ പിടിയിലായത്. ഏതാനും മാസങ്ങള്‍ വീട്ടുതടങ്കലില്‍ സൂക്ഷിച്ച ശേഷം 26 വര്‍ഷത്തെ തടവിനു ശിക്ഷിച്ച് ജയിലില്‍ അടക്കുകയായിരുന്നു. അമേരിക്കയിലേക്കു നാടു കടത്താനുള്ള സാധ്യത ബിഷപ് നിരാകരിച്ചു. ഒരു മെത്രാനും വൈദികരും ഉള്‍പ്പെടെ കുറെ പേര്‍ ഇപ്രകാരം നാടുകടത്തപ്പെട്ടിട്ടുണ്ട്. അവര്‍ അമേരിക്കയില്‍ കഴിയുകയാണിപ്പോള്‍.

വിശുദ്ധ ലാസര്‍ (1-ാം നൂറ്റാണ്ട്) : ഡിസംബര്‍ 17

കൃഷിയെ അവഗണിക്കുന്നവര്‍ മനുഷ്യരല്ല: മാര്‍ കല്ലറങ്ങാട്ട്

ജാതിയും മതവും ഭിന്നിപ്പിക്കാനുള്ളതല്ല ഒന്നിപ്പിക്കാനുള്ളതാകണം : ടി പി എം ഇബ്രാഹിം ഖാന്‍

വിശുദ്ധ അഡിലെയ്ഡ് (999) : ഡിസംബര്‍ 16

വിശുദ്ധ മരിയ ക്രൂസിഫിക്‌സാ ഡി റോസ (1813-1855) : ഡിസംബര്‍ 15