International

കുടിയേറ്റ ബില്ലിനെ യു എസ് സഭ എതിര്‍ക്കുന്നു

Sathyadeepam

അമേരിക്കന്‍ സെനറ്റില്‍ അവതരിപ്പിച്ച പുതിയ കുടിയേറ്റ ബില്ലിനെ കത്തോലിക്കാ മെത്രാന്‍ സംഘം എതിര്‍ക്കുന്നു. വിവേചനാപരമായ ഈ നിര്‍ദ്ദിഷ്ട നിയമം ഏതാനും തലമുറകള്‍ക്കു മുമ്പു നിലവിലുണ്ടായിരുന്നെങ്കില്‍ ഈ രാജ്യത്തെ പടുത്തുയര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്ത അതേ മനുഷ്യരില്‍ അനേകര്‍ ഒഴിവാക്കപ്പെടുമായിരുന്നുവെന്ന് യുഎസ് മെത്രാന്‍ സംഘത്തിന്‍റെ കുടിയേറ്റ സമിതിയുടെ അദ്ധ്യക്ഷന്‍ ബിഷപ് ജോ എസ് വാസ്ക്വെസ് ചൂണ്ടിക്കാട്ടി. അമേരിക്കന്‍ ഭരണകൂടം എപ്പോഴും കുടുംബങ്ങളെ പിന്തുണയ്ക്കുകയും കുടുംബങ്ങളുടെ ഐക്യത്തിനുള്ള തടസ്സങ്ങളെ നീക്കം ചെയ്യുകയുമാണ് ചെയ്യേണ്ടതെന്ന് ബിഷപ് വ്യക്തമാക്കി. മെച്ചപ്പെട്ട ജീവിതം നയിക്കാനെത്തുന്ന കുടുംബങ്ങളെ സ്വീകരിക്കുന്ന ദീര്‍ഘകാലപാരമ്പര്യത്തോട് അമേരിക്ക മുഖം തിരിക്കരുത്. എല്ലാ പശ്ചാത്തലങ്ങളില്‍ നിന്നുമെത്തിയ കുടിയേറ്റക്കാര്‍ അമേരിക്കയ്ക്കു ചെയ്ത വലിയ സംഭാവനകളെ അംഗീകരിച്ചുകൊണ്ടു മാത്രമേ ഈ രംഗത്തു പുതിയൊരു നിയമം നടപ്പാക്കാന്‍ പാടുള്ളൂവെന്ന് മെത്രാന്‍ സംഘം വ്യക്തമാക്കി.

image

സീയെന്നായിലെ വിശുദ്ധ ബര്‍ണര്‍ദീന്‍ (1380-1444) : മെയ് 20

വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍ V (1215-1296) : മെയ് 19

സജീവം ലഹരി വിരുദ്ധ ക്യാമ്പയിന്‍ ടാസ്‌ക്ക് ഫോഴ്‌സ് മെമ്പേഴ്‌സിനായി പരിശീലനം സംഘടിപ്പിച്ചു

ഖത്തറിലെ രണ്ടാമത്തെ കത്തോലിക്ക ദേവാലയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു

സ്വിസ് ഗാര്‍ഡ്: പുതിയ സൈനികര്‍ ചുമതലയേറ്റു