International

ഇറാഖിലെ പള്ളി യുഎന്‍ പുനഃനിര്‍മ്മിക്കുന്നു

Sathyadeepam

ഇറാഖിലെ മോസുളില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തകര്‍ത്ത അല്‍-താഹെര കത്തോലിക്കാ പള്ളിയുടെ പുനഃനിര്‍മ്മാണം ഐക്യരാഷ്ട്രസഭയുടെ പൈതൃക സംരക്ഷണ വിഭാഗം ഏറ്റെടുത്തു. 2014-ലാണ് ഈ പള്ളി ഭീകരര്‍ തകര്‍ത്തത്. മോസുളില്‍ മാത്രം പൈതൃക പ്രാധാന്യമുള്ള 28 നിര്‍മ്മിതികളെങ്കിലും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തകര്‍ത്തിരുന്നു. 1862-ല്‍ നിര്‍മ്മിക്കപ്പെട്ടതാണ് അല്‍-താഹെരെ പള്ളി. യുഎഇയുമായി സഹകരിച്ചാണ് യുനെസ്കോ ഇതു പുനഃനിര്‍മ്മിക്കുന്നത്. 1873-ല്‍ നിര്‍മ്മിക്കപ്പെട്ടതും ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തില്‍ തകര്‍ന്നതുമായ മറ്റൊരു പളളിയും കൂടി ഇതേ മട്ടില്‍ യുനെസ്കോ പുനഃനിര്‍മ്മിക്കുന്നുണ്ട്. ഇറാഖിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് മോസുള്‍. കല്‍ദായ കത്തോലിക്കാസഭയുടേയും സിറിയന്‍ കത്തോലിക്കാസഭയുടേയും രണ്ടു രൂപതകളുടെ ആസ്ഥാനങ്ങള്‍ മോസുളിലുണ്ട്. 2003-ല്‍ 35,000 ക്രൈസ്തവരുണ്ടായിരുന്ന മോസുളില്‍ ഐസിസ് ആക്രമണത്തിനു ശേഷം ക്രൈസ്തവജനസംഖ്യ 15,000 ആയി കുറഞ്ഞിട്ടുണ്ട്. നൂറു കണക്കിനു ക്രൈസ്തവരെ ഇവിടെ ഐസിസ് കൊലപ്പെടുത്തിയിട്ടുണ്ടെന്നു സഭാധികാരികള്‍ പറഞ്ഞു.

'ബാര്‍ ഡീല്‍' ഏറ്റവും വലിയ ഡീല്‍

ജീസസ് ടീൻ ധ്യാനം

ഉത്ഥിതൻ തുറന്ന ഉയിർപ്പിന്റെ വഴികൾ

വി. യോഹന്നാൻ - Chap.3 [1of3]

വിശുദ്ധ സിക്സ്റ്റസ് III  (440) : മാര്‍ച്ച് 28