International

ആഗോള യുവജന സംഗമത്തിന്റെ രണ്ടാം ഒരുക്കസമ്മേളനം ചേര്‍ന്നു

Sathyadeepam

2027 ജൂലൈ മാസം കൊറിയ യിലെ സെയൂളില്‍ നടക്കുവാനിരി ക്കുന്ന ആഗോള യുവജന സംഗമ ത്തിന് മുന്നോടിയായി, രണ്ടാം ഒരുക്കസമ്മേളനം നടത്തി. വത്തിക്കാന്‍ അത്മായ, കുടുംബ കാര്യാലയത്തിന്റെ പ്രീഫെക്ട് കര്‍ദിനാള്‍ കെവിന്‍ ഫാരെല്‍ വിശുദ്ധ ബലിയര്‍പ്പിക്കുകയും, വചന സന്ദേശം നല്‍കുകയും ചെയ്തു.

യേശുവിനു നമ്മോടുള്ള സ്‌നേഹത്തിന്റെ ഏറ്റവും വ്യക്ത മായ പ്രകാശനം നല്‍കുന്നത്, വിശുദ്ധ കുരിശില്‍ ആണെന്നും, ഇത് മുന്‍വിധികളോ, ലാഭം തേടാതെയോ ഉള്ള സാര്‍വത്രികവും സമ്പൂര്‍ണ്ണവുമായ സ്‌നേഹ മായിരുന്നുവെന്നും, കര്‍ദിനാള്‍ പ്രസ്താവിച്ചു. കുരിശിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍, ദൈവം നമ്മില്‍ നിന്ന് അകലെയാണെന്ന് നമുക്ക് ഇനി ചിന്തിക്കാന്‍ സാധിക്കുകയില്ല. മറിച്ച്, യേശുവിന്റെ കുരിശിലെ മരണത്തില്‍, ദൈവത്തിന്റെ യഥാര്‍ത്ഥ മുഖം വെളിപ്പെടുന്നു. ലോക യുവജന ദിനത്തിന്റെ ഏറ്റവും ശക്തമായ പ്രതീകങ്ങളിലൊന്നാണ് കുരിശ് എന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

യേശുവില്‍ യഥാര്‍ത്ഥ ഐക്യം കണ്ടെത്തുക എന്നതാണ് യുവജന ദിനത്തിന്റെ ലക്ഷ്യമെന്നും, ലോക യുവജന ദിനത്തിന്റെ ഏറ്റവും മനോഹരമായ വശങ്ങളിലൊന്ന് വ്യത്യസ്ത സംസ്‌കാരങ്ങളുടെയും ഭാഷകളുടെയും വംശങ്ങളുടെയും സാന്നിധ്യത്താല്‍, എല്ലാവരും ഒരേ വിശ്വാസത്തില്‍ ഐക്യപ്പെടുന്നു എന്നതാണെന്നും കര്‍ദ്ദിനാള്‍ വിശദമാക്കി.

വിദ്വേഷത്തിനും ഭിന്നതകള്‍ക്കുമെതിരെ സംഭാഷണം ശുപാര്‍ശ ചെയ്ത് കത്തോലിക്കാ സഭ

സൊമാലിയക്കായി അന്താരാഷ്ട്ര സഹായം അഭ്യര്‍ഥിച്ചു പാപ്പ

ദൈവവിളി: സ്വീകരിക്കുന്നവരുടെ എണ്ണമല്ല, വിശ്വസ്തതയാണു പ്രധാനം

വിശുദ്ധ സിയോള്‍ഫ്രിഡ്  (642-716) : സെപ്തംബര്‍ 25

റോഡ് ശുചീകരിച്ച് കന്യാസ്ത്രീമാര്‍ അഭിനന്ദനവുമായി മന്ത്രി