International

ആഗോള കത്തോലിക്കാ ജനസംഖ്യ 142.2 കോടി ഒന്നര കോടിയുടെ വർ‍ധനവ്

Sathyadeepam

ആഗോളതലത്തിൽ‍ കത്തോലിക്കാ വിശ്വാസികളുടെ എണ്ണം വർ‍ദ്ധിച്ചുവെന്നും, മുൻ വർ‍ഷത്തെ അപേക്ഷിച്ച് ഒരു കോടി അറുപത്തിയാറ് ലക്ഷം ആളുകൾ‍ കൂടി കത്തോലിക്കാസഭയിൽ‍ അംഗങ്ങളായെന്നും, ഈ വർ‍ഷത്തെ “കത്തോലിക്കാ സഭയുടെ സ്ഥിതിവിവരക്കണക്കുകളെ’’ ആധാരമാക്കി ഫീദെസ് വാർ‍ത്താ ഏജൻസി അറിയിച്ചു. ഇതനുസരിച്ച് നിലവിലെ കത്തോലിക്കരുടെ എണ്ണം 142.2 കോടിയായി. 2024 ഡിസംബർ‍ 31 വരെയുള്ള കണക്കുകളെ ആധാരമാക്കിയാണ് കത്തോലിക്കാസഭയുടെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ആഗോളതലത്തിൽ‍ വൈദികരുടെ എണ്ണത്തിൽ‍ നേരിയ വർ‍ദ്ധനവുണ്ടായപ്പോൾ‍, സന്യാസിനിമാരുടെയും മേജർ‍ സെമിനാരി വിദ്യാർ‍ത്ഥികളുടെയും എണ്ണത്തിൽ‍ കുറവുണ്ടായിട്ടുണ്ടെന്ന് കണക്കുകൾ‍ വ്യക്തമാക്കുന്നു. ആഗോള ജനസംഖ്യയുടെ 17.8 ശതമാനമാണ് കത്തോലിക്കർ‍. ആഫ്രിക്കയിലാണ് കത്തോലിക്കാ വിശ്വാസി കളുടെ എണ്ണത്തിൽ‍ ഏറ്റവും വലിയ വർ‍ധന ഉണ്ടായിട്ടുള്ളത്. ആഫ്രിക്കയിൽ‍ 75.8 ലക്ഷവും അമേരിക്കൻ ഭൂഖണ്ഡത്തിൽ‍ 69.9 ലക്ഷവും യൂറോപ്പിൽ‍ 9.11 ലക്ഷവും ഏഷ്യയിൽ‍ 9.68 ലക്ഷവും ഓഷ്യാനിയയിൽ‍ 2.39 ലക്ഷവും കത്തോലിക്കാരാണ് വർ‍ദ്ധിച്ചിട്ടുള്ളത്.

അമേരിക്കൻ ഭൂഖണ്ഡത്തിലാണ് ഏറ്റവും കൂടുതൽ‍ കത്തോലിക്കർ‍ ജീവിക്കുന്നത്. 67.887 കോടി കത്തോലിക്കരാണ് ഇവിടെയുള്ളത്. രണ്ടാം സ്ഥാനത്ത് ആഫ്രിക്കയാണ്. ഇവിടെ 28.8 കോടി കത്തോലിക്കരുണ്ട്. യൂറോപ്പിൽ‍ 28.7 കോടിയും, ഏഷ്യയിൽ‍ 15.6 കോടിയും, ഓഷ്യാനിയയിൽ‍ 1.15 കോടിയും കത്തോലിക്കാരുമാണുള്ളത്.

അഞ്ച് വർ‍ഷത്തിനുശേഷം ആദ്യമായി ലോകമെമ്പാടുമുള്ള വൈദികരുടെ എണ്ണത്തിൽ‍ നേരിയ വർ‍ദ്ധനവുണ്ടായതായി റിപ്പോർ‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആകെ വൈദികരുടെ എണ്ണം 4,07,421 ആയി. ആഫ്രിക്കയിലും ഏഷ്യയിലും അമേരിക്കൻ ഭൂഖണ്ഡങ്ങളിലും പുരോഹിതരുടെ എണ്ണത്തിൽ‍ വർ‍ദ്ധനവുണ്ടായപ്പോൾ‍, യൂറോപ്പിലും ഓഷ്യാനിയയിലും വൈദികർ‍ കുറഞ്ഞു.

സന്ന്യാസിനികളുടെ എണ്ണം മുൻ വർ‍ഷത്തെ അപേക്ഷിച്ച് 9,292 കുറഞ്ഞ് 5,80,131 ആയി. മേജർ‍ സെമിനാരി വിദ്യാർ‍ഥികളുടെ എണ്ണം 2,891 കുറഞ്ഞ് 1,03,604 ആയി. ആഫ്രിക്കയിൽ‍ മാത്രമാണ് ഇവരുടെ എണ്ണത്തിൽ‍ വർ‍ദ്ധനയുണ്ടായത്. മെത്രാന്മാരുടെ എണ്ണം 8.525 ആണ്.

കത്തോലിക്കാസഭയ്ക്ക്, 75,448 നഴ്സറി സ്‌കൂളുകൾ‍, 1,03,666 പ്രൈമറി സ്‌കൂളുകൾ‍, 51,810 സെക്കന്ററി സ്‌കൂളുകൾ‍ എന്നിവയാ ണുള്ളത്. 5,397 ആശുപത്രികളും 13,646 ഡിസ്‌പെൻസറികളും, അനേകം അനാഥ മന്ദിരങ്ങളും, വയോധികർ‍ക്കുവേണ്ടിയുള്ള നിരവധി ഭവനങ്ങളും, കുഷ്ഠരോഗികൾ‍ക്കു വേണ്ടിയുള്ള കേന്ദ്രങ്ങളും ഉൾ‍പ്പെടെ 1,01,110 സ്ഥാപനങ്ങൾ‍ സഭയ്ക്കുണ്ട്.

മാർ‍പാപ്പ റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ടെലിഫോണിൽ‍ സംസാരിച്ചു

ദൈവരാജ്യം മനുഷ്യരുടെ ഉത്തരവാദിത്തങ്ങളെയോ സ്ഥാനമാനങ്ങളെയോ ഇല്ലാതാക്കുന്നില്ല

വിശുദ്ധ ജോണ്‍ കപ്പിസ്ത്രാനോ (1386-1456) : ഒക്‌ടോബര്‍ 23

വചനമനസ്‌കാരം: No.239

നിലാവിന്റെ വീട് - 26