International

ഈശോസഭ വൈദികന് യു എസ് പ്രസിഡന്‍ഷ്യല്‍ മെഡല്‍

Sathyadeepam

അമേരിക്കയിലെ ഈശോസഭ വൈദികനായ ഫാ. ഗ്രെഗ് ബോയിലെ, അമേരിക്കന്‍ പ്രസിഡന്റിന്റെ ഫ്രീഡം മെഡലിന് തിരഞ്ഞെടുക്കപ്പെട്ടു. മറ്റു 18 പേര്‍ക്കൊപ്പമാണ് ഫാ. ബോയിലെയുടെയും പേര് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചത്. കുറ്റവാളി സംഘങ്ങളുമായി ബന്ധപ്പെട്ട യുവജനങ്ങളുടെ പുനരധിവാസത്തിന് നല്‍കിയ സേവനമാണ് അദ്ദേഹത്തെ അംഗീകാരത്തിന് അര്‍ഹനാക്കിയത്. 1992 ല്‍ അദ്ദേഹം സ്ഥാപിച്ച ഹോംബോയ് ഇന്‍ഡസ്ട്രീസ് അമേരിക്കയിലെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുള്ള ഒരു സന്നദ്ധ സംഘടനയാണ്. കുറ്റവാളി സംഘങ്ങളുടെ ഭാഗമായിരുന്നവരും ജയിലുകളില്‍ കഴിയുന്നവരുമായ യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി പുനരധിവസിപ്പിക്കുകയാണ് ഫാ. ബോയിലെ ചെയ്യുന്നത.് ഇത്തരം യുവാക്കള്‍ക്ക് വേണ്ട മാനസികാരോഗ്യസേവനവും നിയമസഹായവും മുതല്‍ ടാറ്റുകള്‍ നീക്കം ചെയ്യുന്നത് വരെയുള്ള സേവനങ്ങള്‍ ഇവര്‍ നല്‍കുന്നുണ്ട്.

അമേരിക്കയിലെ ഏറ്റവും ഉന്നതമായ സിവിലിയന്‍ ബഹുമതിയാണ് പ്രസിഡന്‍ഷ്യല്‍ ഫ്രീഡം മെഡല്‍.

മാര്‍ ജേക്കബ് തൂങ്കുഴി ദൈവജനത്തെ ചേര്‍ത്തുപിടിച്ച ആത്മീയ ശ്രേഷ്ഠന്‍: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍

മാർ തൂങ്കുഴി സഭയ്ക്കു പുതുദിശാബോധം പകർന്ന ഇടയശ്രേഷ്ഠൻ: എറണാകുളം-അങ്കമാലി അതിരൂപത

എ ഐ യുഗത്തില്‍ മനുഷ്യാന്തസ് കാത്തുസൂക്ഷിക്കുക - ദൈവശാസ്ത്രജ്ഞരോട് മാര്‍പാപ്പ

യുദ്ധത്തോട് 'നോ' പറയുക, സമാധാനത്തോട് 'യെസും'

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു