International

സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ കത്തോലിക്കാ വൈദികന്‍ വെടിയേറ്റു മരിച്ചു

Sathyadeepam

സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെ ബംഗാസ്സു രൂപതയില്‍ സേവനമനുഷ്ഠിച്ചിരുന്ന കത്തോലിക്കാ വൈദികന്‍ വെടിയേറ്റു മരിച്ചു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഒരു ഇടവകാംഗത്തിന് ഗുരുതരമായി പരിക്കേറ്റു. ബംഗാസ്സു രൂപതയിലെ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് സെമിയോ ഇടവക വികാരിയായ ഫാ. ക്രെപിന്‍ മാര്‍ഷല്‍ മോംഗ, ജൂണ്‍ 29 നു വൈദിക മന്ദിരത്തിലേക്ക് മടങ്ങുന്നതിനിടയിലാണ് കൊല്ലപ്പെട്ടത്.

തലയ്ക്ക് വെടിയേറ്റ അദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചു. അദ്ദേഹത്തോ ടൊപ്പം യാത്ര ചെയ്തിരുന്ന ഒരു ഇടവകാംഗത്തിന്റെ കഴുത്തിലും വെടിയേറ്റു. ഇവരെ ഉടന്‍ തന്നെ സെമിയോ യിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്.

കൊല്ലപ്പെട്ട വൈദികന്‍ സമാധാനത്തിനായി നല്‍കിയ സംഭാവനകളെ ബംഗാസ്സു ബിഷപ്പ് ഔറേലിയോ ഗസ്സേര അനുസ്മരിച്ചു. ആത്മീയ ശുശ്രൂഷകള്‍ക്ക് പുറമെ, മേഖല യിലെ സമാധാന പ്രവര്‍ത്തനങ്ങളിലും ഫാ. മോംഗ സജീവ മായി ഇടപെട്ടിരുന്നു. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് പോലും അദ്ദേഹം ആത്മീയ ശുശ്രൂഷകളില്‍ സജീവമായി രുന്നു. ജൂണ്‍ 28-ന്, അദ്ദേഹം 175 പേര്‍ക്ക് ജ്ഞാനസ്‌നാനം നല്‍കി.

സാമുവൽ - Chap 03 [1 of 2]

സന്യാസം അവസാനിക്കുമോ!

വിശുദ്ധ ബര്‍ത്തലോമ്യോ  (1-ാം നൂറ്റാണ്ട്) : ആഗസ്റ്റ് 24

ക്രിസ്ത്യാനികൾക്ക് ഓണം ആഘോഷിക്കാമോ?

വിശുദ്ധ റോസ്  (1586-1617) : ആഗസ്റ്റ് 23