International

ഫാ. മൈക്കിള്‍ ലോസിനെ പോളിഷ് പ്രസിഡന്‍റ് സന്ദര്‍ശിച്ചു

Sathyadeepam

രോഗക്കിടക്കയില്‍ വച്ചു പൗരോഹിത്യം സ്വീകരിച്ച് ആശുപത്രിയില്‍ തന്നെ കഴിയുന്ന പോളണ്ടിലെ നവവൈദികന്‍ ഫാ. മൈക്കിള്‍ ലോസിനെ പോളിഷ് പ്രസിഡന്‍റ് ആന്ദ്രെ ദൂദ സന്ദര്‍ശിച്ചു. നവ വൈദികന്‍റെ ജന്മദിനത്തില്‍ നടന്ന സന്ദര്‍ശനം വലിയ വാര്‍ത്തയായി. പുരോഹിതനു മുമ്പില്‍ മുട്ടുകുത്തി പ്രസിഡന്‍റ് ആശീര്‍വാദം സ്വീകരിച്ചു. കൂടിക്കാഴ്ച സ്വകാര്യസ്വഭാവം നിലനിറുത്തിയുള്ളതായിരുന്നു. പൗരോഹിത്യപഠനം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്നാണ് ഫാ. ലോസിനെ ആശുപത്രിയിലാക്കിയത്. പൗരോഹിത്യം സ്വീകരിക്കണമെന്ന തീവ്രമായ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാര്‍പാപ്പയുടെ പ്രത്യേക അനുമതിയോടെ ആശുപത്രിയില്‍ വച്ചു തിരുപ്പട്ടം നല്‍കുകയായിരുന്നു.

ജോ സ്ട്രോങ്ങ്: മാലാഖയായി വന്ന കൂട്ടുകാരൻ!

ലിറ്റിൽ ഫ്ലവർ നഴ്സിംഗ് കോളേജിൽ ബിരുദദാനച്ചടങ്ങ്

വി. യോഹന്നാൻ - Chap.7 [3of3]

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

സ്നാപക ശിരസ്സുകൊണ്ട് സലോമി എന്ത് ചെയ്തിട്ടുണ്ടാകും?