International

പള്ളിയാക്രമിക്കാന്‍ ഗൂഢാലോചന: ഈജിപ്തില്‍ 30 പേര്‍ക്കു ശിക്ഷ

Sathyadeepam

ഈജിപ്തില്‍ അലക്സാണ്ട്രിയായിലെ ഒരു കത്തോലിക്കാദേവാലയത്തില്‍ ബോംബാക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ 30 പേര്‍ക്കു പത്തു വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ വിധിച്ചു. പള്ളിക്കെതിരായ ആക്രമണം യാഥാര്‍ത്ഥ്യമാക്കാന്‍ കുറ്റവാളികള്‍ക്കു കഴിഞ്ഞിരുന്നില്ല. ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരസംഘടന ഈജിപ്തില്‍ നിരവധി ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ തകര്‍ത്തിരുന്നു. ഇതിലെ പ്രതികളും ഇസ്ലാമിക് സ്റ്റേറ്റിന്‍റെ സ്വാധീനത്തില്‍ പെട്ടവരും അവരുടെ വിദേശപരിശീലനം സിദ്ധിച്ചവരുമാണെന്നു കോടതി ചൂണ്ടിക്കാട്ടി. 2017-ലും 18-ലും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഈജിപ്തിലെ ക്രൈസ്തവര്‍ക്കെതിരെ നടത്തിയ ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. 2017-ലെ ഓശാന ഞായറാഴ്ച ഒരു പള്ളിയില്‍ നടന്ന ആക്രമണത്തില്‍ 45 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ഈ സാഹചര്യത്തിലാണ് ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിനു കര്‍ക്കശമായ നടപടികളുമായി ഈജിപ്ഷ്യന്‍ ഭരണകൂടം മുന്നോട്ടു പോകുന്നത്. ഈജിപ്തിലെ ജനങ്ങളില്‍ 10 ശതമാനം ക്രൈസ്തവരാണ്. ക്രൈസ്തവരില്‍ ഏറെയും കോപ്റ്റിക് ഓര്‍ത്തഡോക്സുകാരാണ്.

നന്മയുള്ള സ്ത്രീകൾ മുഖ്യധാരയിലേക്ക് വരുന്നതിലൂടെ നന്മയുള്ള തലമുറയെ വാർത്തെടുക്കാന്‍ സാധിക്കും: ബിഷപ് ഡോ. അലക്സ് വടക്കുംതല

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഒരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

സീറോമലബാർ ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ ആശീർവദിച്ചു

37-ാമത് കെ സി ബി സി അഖില കേരള പ്രൊഫഷണൽ നാടക മേള 2026 സെപ്റ്റംബർ 18 മുതൽ 27 വരെ