International

ഗാസയില്‍ ലക്ഷം പേര്‍ക്കു സഹായമെത്തിച്ചതായി സി ആര്‍ എസ്

Sathyadeepam

യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ഗാസയിലെ ഒരു ലക്ഷം പേര്‍ക്ക് നേരിട്ടു സഹായമെത്തിച്ചതായി കാത്തലിക് റിലീഫ് സര്‍വീസ് (സി ആര്‍ എസ്) വ്യക്തമാക്കി. അമേരിക്കന്‍ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ അന്താരാഷ്ട്ര ജീവകാരുണ്യസംഘടനയാണ് സി ആര്‍ എസ്. ഗാസയിലെ പൗരസമൂഹത്തിന് ആവശ്യമായ സഹായങ്ങളെത്തിക്കുന്നതിന് സന്നദ്ധസംഘടനകളെ അനുവദിക്കുന്ന രീതിയില്‍ അടിയന്തിരമായി അക്രമങ്ങള്‍ നിറുത്തണമെന്ന് സി ആര്‍ എസ് ആവശ്യപ്പെട്ടു. 15 ലക്ഷം പേരെ ഭവനരഹിതരാക്കിയ യുദ്ധം വളരെ ഗുരുതരമായ സാഹചര്യമാണു സൃഷ്ടിച്ചിരിക്കുന്നതെന്ന് സി ആര്‍ എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന ബില്‍ ഒകീഫ് പറഞ്ഞു.

മാർ തൂങ്കുഴി സഭയ്ക്കു പുതുദിശാബോധം പകർന്ന ഇടയശ്രേഷ്ഠൻ: എറണാകുളം-അങ്കമാലി അതിരൂപത

എ ഐ യുഗത്തില്‍ മനുഷ്യാന്തസ് കാത്തുസൂക്ഷിക്കുക - ദൈവശാസ്ത്രജ്ഞരോട് മാര്‍പാപ്പ

യുദ്ധത്തോട് 'നോ' പറയുക, സമാധാനത്തോട് 'യെസും'

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു

വിശുദ്ധ ജോസഫ് കൂപ്പര്‍ത്തീനോ (1603-1663) : സെപ്തംബര്‍ 18