International

കാറില്‍ കുരിശും കൊന്തയും പാടില്ലെന്നു ഫിലിപ്പീന്‍സില്‍ നിയമം

Sathyadeepam

കാറുകളില്‍ കൊന്തയും കുരിശും പോലെയുള്ള മതപരമായ ചിഹ്നങ്ങള്‍ തൂക്കിയിടുന്നതു ഫിലിപ്പീന്‍സ് നിരോധിച്ചു. സുരക്ഷാ കാരണങ്ങളാണ് സര്‍ക്കാര്‍ ഇതിനു മുന്നോട്ടു വയ്ക്കുന്നത്. കത്തോലിക്കാസഭയുമായി പുതിയ ഏറ്റുമുട്ടലിന് ഇതു വഴി വച്ചിരിക്കുകയാണ്. ഫിലിപ്പീന്‍സിലെ ജനങ്ങളില്‍ 80 ശതമാനവും കത്തോലിക്കാ സഭാംഗങ്ങളാണ്. കാറില്‍ വച്ചു മേക്കപ്പിടുന്നതും ഭക്ഷണം കഴിക്കുന്നതും ഫോണില്‍ സംസാരിക്കുന്നതും നിരോധിച്ച കൂട്ടത്തിലാണ് കൊന്തയും കുരിശും തൂക്കുന്നതും നിരോധിച്ചിരിക്കുന്നത്. ഇതെല്ലാം ഡ്രൈവറുടെ ശ്രദ്ധ തിരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു. എന്നാല്‍, ഫോണില്‍ സംസാരിക്കുന്നതും കുരിശു തൂക്കിയിടുന്നതും സമാനമായി കാണുന്നതു പരിഹാസ്യമാണെന്നു മെത്രാന്‍ സംഘത്തിന്‍റെ വക്താവ് ചൂണ്ടിക്കാട്ടി. മയക്കുമരുന്നു കടത്തുകാരെ അറസ്റ്റും വിചാരണയുമില്ലാതെ കണ്ടിടത്തു വച്ചു വെടിവച്ചു കൊല്ലുന്ന പുതിയ പ്രസിഡന്‍റിന്‍റെ ശൈലിയുടെ പേരില്‍ ഇവിടെ സഭയും സര്‍ക്കാരും കടുത്ത വിയോജിപ്പിലായിരുന്നു.

image

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും