International

കാര്‍ഡിനല്‍ സുപ്പി ഉക്രെയിന്‍ സന്ദര്‍ശിച്ചു

Sathyadeepam

ഉക്രെയിനിലേക്കുള്ള സമാധാനദൗത്യം പൂര്‍ത്തിയാക്കി കർദിനാള്‍ മത്തെയോ മരിയ സൂപ്പി ഇറ്റലിയി ലേക്ക് മടങ്ങി. 2023-ല്‍ ഫ്രാന്‍സിസ് പാപ്പയുടെ നിർദേശപ്രകാരം ഉക്രെയിന്‍ സന്ദര്‍ശിച്ച അദ്ദേഹം, ഇത്തവണത്തെ തന്റെ യാത്രയില്‍, യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന വരെയും, യുദ്ധത്തിന്റെ ദുരിതമനുഭവിക്കുന്ന കുട്ടികളുൾ പ്പെടെയുള്ളവരെയും കണ്ടു. യുദ്ധം മൂലം ദുരിതമനുഭവി ക്കുന്ന ഉക്രെയിന്‍ ജനതയ്ക്ക് ലിയോ XIV-മൻ പാപ്പയുടെ പ്രാർഥനകളും സാമീപ്യവും കർദിനാള്‍ സൂപ്പി ഉറപ്പുനല്‍കി. റഷ്യന്‍ തടവറകളിലായിരിക്കുന്ന ഉക്രെയിൻകാരെ സന്ദര്‍ശി ക്കുന്നതിനും അവരുടെ മടക്കത്തിനുവേണ്ടി ശ്രമിക്കുന്നതി നുള്ള അഭ്യര്‍ത്ഥനകളുമായി ഉക്രൈനിൽ നിന്നുള്ള ചില കുടുംബങ്ങളും, അദ്ദേഹത്തിന് മുന്നില്‍ എത്തിയിരുന്നു.

രാജ്യത്തു നടന്ന വിവിധ കൂടിക്കാഴ്ചകളുടെ ഭാഗമായി ഉക്രെയിന്‍ രാഷ്ട്രദിനാചരണത്തില്‍ പ്രസിഡന്റ് വൊളൊദിമിര്‍ സെലന്‍സ്‌കിയുടെയും മറ്റ് സിവില്‍, മത നേതാക്കളുടെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങുകളില്‍ അദ്ദേഹം സംബന്ധി ച്ചിരുന്നു. യുദ്ധത്തടവുകാരുടെ മോചനവും കുട്ടികളുടെ സ്വദേശത്തേക്കുള്ള മടക്കവും സാധാരണ ജനങ്ങളുടെ സംരക്ഷണവും മാനുഷിക സഹായവും വിവിധ കൂടിക്കാഴ്ച കളിലെ പ്രധാന വിഷയങ്ങളായിരുന്നു. സ്വന്തം കുടുംബത്തി ലേക്കുള്ള സൈനികരുടെയും സാധാരണക്കാരുടെയും കുട്ടികളുടെയും മടക്കം സമാധാനത്തിലേക്കുള്ള ഒരു ചുവടു വയ്പ്പാണെന്ന് പറഞ്ഞ കർദിനാള്‍ സുപ്പി, സമാധാനത്തിനാ യുള്ള എല്ലാ ശ്രമങ്ങളും തുടരുമെന്നും അതു തന്നെയാണ് ലിയോ പതിനാലാമന്‍ പാപ്പ ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി.

വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി ആര്‍ച്ചുബിഷപ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗറും ഈ ദിനങ്ങളില്‍ ഉക്രെയിന്‍ സന്ദര്‍ശിച്ചിരുന്നു. ലിയോ പതിനാലാമന്‍ പാപ്പയും സഭയും ഉക്രെയ്ന്‍ ജനതയുടെ ദുരിതങ്ങളും ത്യാഗങ്ങളും മറന്നിട്ടി ല്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

വിശുദ്ധ നിക്കോളാസ് ടൊളെന്തീനോ (1245-1305) : സെപ്തംബര്‍ 10

സാമുവൽ - Chap 06 [2 of 3]

ധാരാളിത്തമില്ലാതെ, സാന്ദ്രതയോടെ വാക്കുകൾ ഉപയോഗിച്ച കാല്പനിക കവികളിൽ പ്രമുഖനാണ് ഇടപ്പള്ളി രാഘവൻ പിള്ള:  പ്രൊഫ. എം തോമസ് മാത്യു

പുനരുധിവാസ സൈറ്റ് ബലപ്പെടുത്തൽ: തുറമുഖ അതോറിറ്റി നൽകുന്ന മണ്ണ് ഉദ്യോഗസ്ഥസംഘം പരിശോധിച്ചു

വിശുദ്ധ പീറ്റര്‍ ക്ലാവെര്‍ (1581-1654) : സെപ്തംബര്‍ 9