International

കോവിഡ്: ഇതുവരെ മരിച്ചത് ഒമ്പത് മെത്രാന്മാര്‍

sathyadeepam

കോവിഡ് പകര്‍ച്ചവ്യാധി മൂലം ആഗോള കത്തോലിക്കാസഭയിലെ 9 മെത്രാന്മാരെങ്കിലും മരണമടഞ്ഞിട്ടുള്ളതായി റിപ്പോര്‍ട്ട്. ബ്രസീലിലെ ബിഷപ് ഹെന്റിക് ഡാ കോസ്റ്റയാണ് ഒടുവില്‍ മരിച്ചത്. 57 കാരനായിരുന്ന അദ്ദേഹം രണ്ടാഴ്ചയായി ഐസിയുവില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹമുള്‍പ്പെടെ ബ്രസീലില്‍ മൂന്നു മെത്രാന്മാര്‍ കോവിഡ് മൂലം മരണമടഞ്ഞു. ബൊളീവിയയില്‍ സേവനം ചെയ്യുകയായിരുന്ന ഇറ്റാലിയന്‍ സ്വദേശിയായ ബിഷപ് യൂജെനിയോ സ്‌കാര്‍പെല്ലിനി ജൂലൈ രണ്ടാം വാരത്തില്‍ മരണമടഞ്ഞു. അമേരിക്കയിലും ആഫ്രിക്കയിലും രണ്ടു വീതം മെത്രാന്മാര്‍ കോവിഡ് ബാധിച്ചു മരിച്ചു. കോവിഡ് മൂലം ആദ്യം മരിച്ച മെത്രാന്‍ എത്യോപ്യായില്‍ സേവനം ചെയ്യുകയായിരുന്ന ഇറ്റാലിയന്‍ സ്വദേശി ബിഷപ് ആഞ്‌ജെലോ മോറെഷിയാണ്. ചൈനയിലും ബംഗ്ലാദേശിലും ഓരോ മെത്രാന്മാര്‍ കോവിഡ് മൂലം മരണമടഞ്ഞു.

image

ബ്രദര്‍ സാവിയോ അറക്കല്‍ സി എസ് ടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

ഫാ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍ ട്രിബ്യൂണല്‍ പ്രസിഡന്റും പോസ്റ്റുലേറ്റര്‍ ജനറലും

പള്ളിപ്പരിസരം വൃത്തിയാക്കാമെന്ന ബിജെപി വാഗ്ദാനം നാഗാലാന്‍ഡ് ക്രൈസ്തവര്‍ നിരസിച്ചു

അനുദിന ജീവിതത്തിലേക്ക് ദൈവത്തെ സ്വാഗതം ചെയ്യുക

എം സി ബി എസ് അഖില കേരള ബൈബിള്‍ ക്വിസ് മത്സരം