International

ചൈന: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ട്രാപ്പിസ്റ്റ് സന്ന്യാസി അന്തരിച്ചു

Sathyadeepam

ചൈനയില്‍നിന്നുള്ള സിസ്റ്റര്‍സിയന്‍ സഭാംഗവും ലന്താവോ ദ്വീപിലെ ‘ഔര്‍ ലേഡി ഓഫ് ജോയ്’ ആശ്രമാംഗവും ലോകത്തിലേക്കും ഏറ്റവും പ്രായം കൂടിയ ട്രാപ്പിസ്റ്റ് സന്ന്യാസിയുമായ ഫാ. ബെനഡിക്ട് ചാവോ അന്തരിച്ചു. 108 വയസ്സ് പ്രായമുണ്ടായിരുന്നു. 1950-കളില്‍ പണിയപ്പെട്ട ‘ഔര്‍ ലേഡി ഓഫ് ജോയ്’ ആശ്രമത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ മുഖ്യ പങ്കുവഹിച്ചിരുന്ന അദ്ദേഹത്തിന്റെ മൃതസംസ്‌കാരച്ചടങ്ങുകള്‍ ഓഗസ്റ്റ് 14-ന് ഹോങ്കോങ്ങില്‍ നടന്നു.

1918-ല്‍ ഹെബെയ് പ്രവിശ്യയിലെ ചെങ്ടിംഗില്‍ ജനിച്ച ഫാ. ചാവോ 1941-ല്‍, തന്റെ ഇരുപത്തിമൂന്നാം വയസ്സില്‍, ‘ഔര്‍ ലേഡി ഓഫ് ജോയ്’ ആശ്രമത്തിലെ സിസ്റ്റര്‍സിയന്‍ കര്‍ശനാനുഷ്ഠാന സമൂഹത്തില്‍ ചേര്‍ന്നു. 1947-ല്‍ നിത്യവ്രതം സ്വീകരിച്ച അദ്ദേഹം 1949-ല്‍ വൈദികനായി. 1974 മുതല്‍ 1998 വരെ ആശ്രമത്തിന്റെ പ്രിയോറായി സേവനമനുഷ്ഠിച്ചു.

താന്‍ അംഗമായ സന്ന്യാസസമൂഹത്തിന്റെ ചരിത്രത്തിലെ നിരവധി വേദനാജനകമായ ഘട്ടങ്ങള്‍ക്ക് അദ്ദേഹം സാക്ഷി യായിട്ടുണ്ട്. 1937-ല്‍ ജപ്പാന്‍ അധിനിവേശ സേന ആശ്രമം പിടിച്ചെടുത്തിരുന്നു. 1949-ല്‍ ചൈനീസ് അധികാരികള്‍ ഈ ആശ്രമസമൂഹത്തെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് നിരവധി സന്യാസികള്‍ അറസ്റ്റിലാകുകയും ചിലര്‍ നാടുകടത്തപ്പെടു കയും മറ്റു ചിലര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ഇക്കാലത്ത് ഫാ. ചാവോ ചില സഹസന്യാസികളോടൊപ്പം ചൈനയിലെ മറ്റു പ്രദേശങ്ങളിലേക്കും പിന്നീട് കാനഡയിലേക്കും അമേരി ക്കയിലേക്കും പോയി. 1950-കളില്‍ ഹോങ്കോങ്ങിലെത്തിയ അദ്ദേഹം 1956-ല്‍ മറ്റു സന്യാസികളോടൊപ്പം ലന്താവോ ദ്വീപില്‍ ഒരു പുതിയ ആശ്രമം പണിതു. പിന്നീട് അത് ‘ഔര്‍ ലേഡി ഓഫ് ജോയ്’ എന്ന പേരില്‍ അറിയപ്പെട്ടു. 1980-കളില്‍ അദ്ദേഹം ഒരു ട്രാപ്പിസ്റ്റ് ഡയറി ഫാമിനും തുടക്കം കുറിച്ചു.

79 വര്‍ഷം സന്യാസിയായും 77 വര്‍ഷം വൈദികനായും അദ്ദേഹം ജീവിച്ചു.

യുദ്ധം ലോകത്തെ വികൃതമാക്കുന്നു: ഹിരോഷിമ ആണവാക്രമണ വാര്‍ഷികദിനത്തില്‍ കാര്‍ഡിനല്‍ താഗ്ലെ

ആമസോണിന് പ്രത്യാശയായി ലിയോ പതിനാലാമന്‍ പാപ്പയുടെ പെറു സന്ദര്‍ശനം

സമര്‍പ്പിതര്‍ ഐക്യം വളര്‍ത്തുക, ദൈവവിളികള്‍ പ്രോത്സാഹിപ്പിക്കുക

വിശുദ്ധ പത്താം പീയൂസ് (1835-1914) : ആഗസ്റ്റ് 21

ഓണാഘോഷം കാരുണ്യയിലെ അമ്മമാർക്കൊപ്പം നടത്തി കത്തോലിക്ക കോൺഗ്രസ്