International

ചൈനയില്‍ വിദേശ മിഷണറിമാര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍

Sathyadeepam

വിദേശത്തുനിന്നുള്ള പുരോഹിതര്‍ക്ക് ചൈനയില്‍ മതപരമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിന് ചൈനാഭരണകൂടം പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു.

ചൈനാഭരണകൂടത്തിന്റെ ക്ഷണപത്രം കൂടാതെ വിദേശ പുരോഹിതര്‍ക്ക് ചൈനയില്‍ ഒന്നും ചെയ്യാനാവില്ല. ഇത് രാജ്യത്തിലെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുരുതരമായ പ്രതിബന്ധമാകും.

മെയ് ഒന്നു മുതലാണ് പുതിയ നിയന്ത്രണം നിലവില്‍ വരുന്നത്.

ചൈനയില്‍ കൂട്ടമായുള്ള മതപ്രവര്‍ത്തനങ്ങള്‍ വിദേശി കള്‍ സംഘടിപ്പിക്കുന്നത് വിദേശികള്‍ക്കുവേണ്ടി മാത്ര മായിരിക്കണമെന്ന് നിയന്ത്രണങ്ങള്‍ വ്യക്തമാക്കുന്നു. എല്ലാ മതവിശ്വാസികള്‍ക്കും ഇത് ബാധകമാണ്.

ചൈനയില്‍ താമസിക്കുന്ന ചൈനീസ് പൗരത്വം ഇല്ലാത്തവര്‍ക്ക് മതപരമായ സംഘടനകള്‍ സ്ഥാപിക്കാനോ മുന്‍കൂര്‍ അംഗീകാരം ഇല്ലാതെ മതപ്രഭാഷണങ്ങള്‍ നടത്താനോ മതപരമായ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനോ വില്‍ക്കാനോ മതപരമായ സംഭാവനകള്‍ സ്വീകരിക്കാനോ അവകാശമുണ്ടായിരിക്കുന്നതല്ല.

ചൈനീസ് പൗരന്മാരെ സ്വന്തം മതത്തിലേക്ക് സ്വീകരിക്കുന്നതും വിലക്കിയിട്ടുണ്ട്.

ചൈന ഭരണകൂടത്തിന്റെ അംഗീകാരമുള്ള പള്ളി കളിലും അമ്പലങ്ങളിലും വിദേശികള്‍ക്കുവേണ്ടിയിട്ടുള്ള മതപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് ചൈനീസ് പുരോഹിതര്‍ മാത്രമായിരിക്കണം എന്നും പുതിയ നിയന്ത്രണങ്ങള്‍ അനുശാസിക്കുന്നു.

മോൺ.  ജോസഫ് പഞ്ഞിക്കാരനെ ധന്യനായി പ്രഖ്യാപിച്ചു

ഡിസംബറിന്റെ ഓര്‍മ്മകളും ക്രിസ്മസും

''മുസ്ലീങ്ങളോട് സഭയ്ക്ക് ഉയര്‍ന്ന ആദരവുണ്ട്''

വചനമനസ്‌കാരം: No.200

കൊച്ചിയിലെ കപ്പലൊച്ചകള്‍ [19]