International

ചൈനയില്‍ രണ്ടു പുതിയ മെത്രാന്മാര്‍: പുതിയ പ്രതിസന്ധിക്കു സാധ്യത

Sathyadeepam

മാര്‍പാപ്പ പദവി ഒഴിഞ്ഞു കിടക്കെ ചൈനയിലെ രണ്ടു കത്തോലിക്കാരൂപതകളില്‍ പുതിയ മെത്രാന്മാരെ ചൈനീ സ് ഭരണാധികാരികള്‍ നിയമിച്ചിരിക്കുന്നു.

മാര്‍പാപ്പയുടെ മുന്‍കൂര്‍ അനുമതിയില്ലാതെയുള്ള ഈ നിയമനങ്ങള്‍ ചൈനീസ്-വത്തിക്കാന്‍ ബന്ധങ്ങളില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന് ആശങ്ക ഉയരുന്നുണ്ട്.

ഷാംഗ്ഹായ് അതിരൂപത സഹായമെത്രാനായി ഫാ. വു ജിയാന്‍ലിനിനെ രൂപത വൈദികസമ്മേളനം തിരഞ്ഞെ ടുത്തുവെന്നാണു വാര്‍ത്ത.

സിംഗ്‌സിയാംഗ് രൂപതാധ്യക്ഷ നായി ഫാ. ലി ജിയാന്‍ലിന്‍ നിയമതിനായി എന്ന വാര്‍ത്ത യും തൊട്ടടുത്ത ദിവസം വന്നു. ഇരുവരുടെയും മെത്രാഭി ഷേകങ്ങളെക്കുറിച്ചു വാര്‍ത്തകളില്‍ ഇല്ല.

സിംഗ്‌സിയാംഗ് രൂപതയ്ക്ക് നിലവില്‍ വത്തിക്കാന്‍ അംഗീകരിച്ച ഒരു മെത്രാന്‍ ഉള്ളതാണ്. പല തവണ ഭരണ കൂടം തടങ്കലിലാക്കുകയും വിട്ടയക്കുകയും ചെയ്തിട്ടുള്ള അദ്ദേഹം ഇപ്പോള്‍ തടവിലാണെന്നാണു വിവരം.

മെത്രാ ന്മാരുടെ നിയമനത്തിനായി ചൈനയും വത്തിക്കാനും തമ്മില്‍ ഒരു നയതന്ത്രധാരണ രൂപപ്പെടുത്തിയിരുന്നു. കുറെ നാളുകള്‍ ഇതു പ്രകാരം കാര്യങ്ങള്‍ മുന്നോട്ടു പോയെങ്കിലും പിന്നീട് ചൈന പല തവണ ഈ ധാരണ തെറ്റിച്ചതായി വത്തിക്കാന്‍ പരാതിപ്പെട്ടിരുന്നു.

വിശുദ്ധ വെഞ്ചസ്ലാവൂസ് (907-929) : സെപ്തംബര്‍ 28

വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ (1581-1660) : സെപ്തംബര്‍ 27

വികസനത്തിന്റെ വെളിച്ചമെത്താത്ത ഗ്രാമാന്തരങ്ങൾ

പാത്രിയാർക്കീസും സിനഡും ഏറ്റുമുട്ടുമ്പോൾ: കാനോൻ നിയമത്തിലെ പുതിയ പരിഹാരം

ആഗോള അവസരങ്ങള്‍ നേടിയെടുക്കാന്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സമഗ്രമാറ്റങ്ങളുണ്ടാകും: റോജി എം. ജോണ്‍