International

മെക്‌സിക്കോയിലെ ബാലരക്തസാക്ഷികളുടെ അഞ്ഞൂറാം വാര്‍ഷികം

Sathyadeepam

‘അമേരിക്കന്‍ വന്‍കരയിലെ ആദ്യത്തെ രക്തസാക്ഷികള്‍‘ എന്ന് അറിയപ്പെടുന്ന വിശുദ്ധരായ ക്രിസ്റ്റോബാല്‍, അന്തോണി, യുവാന്‍ എന്നിവരുടെ രക്തസാക്ഷിത്വത്തിന്റെ 500-ാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് മെക്‌സിക്കോയിലെ ത്‌ലാക്‌സ്‌കാല രൂപതയില്‍ തുടക്കം കുറിച്ചു. ഈ ജൂബിലി ആഘോഷങ്ങള്‍ 2027 സെപ്റ്റംബര്‍ 23-ന് സമാപിക്കും.

തന്റെ പിതാവ് ആരാധിച്ചിരുന്ന വിഗ്രഹങ്ങള്‍ തകര്‍ത്തതിന് പിതാവില്‍ നിന്ന് തന്നെ ലഭിച്ച ശിക്ഷയെത്തുടര്‍ന്ന്, 1527-ല്‍ ഏകദേശം 12-ാം വയസ്സില്‍ ക്രിസ്റ്റോബാല്‍ രക്തസാക്ഷിയായി കൊല്ലപ്പെട്ടു. രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം, 1529-ല്‍ സുവിശേഷവത്കരണ ദൗത്യത്തില്‍ പങ്കാളികളായിരിക്കെ അന്തോണിയും യുവാന്നും തങ്ങളുടെ ജീവന്‍ അര്‍പ്പിച്ചു.

1990 ല്‍ മെക്‌സിക്കോയിലെ ഗ്വാദലൂപ്പെ മാതാവിന്റെ ബസിലിക്കയില്‍ വെച്ച് ഇവരെ വാഴ്ത്തപ്പെട്ടവരായും 2017ല്‍ വത്തിക്കാനില്‍ വച്ചു, ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിശുദ്ധരായും പ്രഖ്യാപിച്ചിരുന്നു.

പായസപ്പിള്ളേർ

അനുരഞ്ജനത്തിന് ആഹ്വാനവുമായി എത്യോപ്യന്‍ സഭ

യുദ്ധമല്ല പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാര്‍ഗ്ഗമെന്നു കര്‍ദിനാള്‍ സൂപ്പി

സുരക്ഷിതവും സമാധാനപൂര്‍ണ്ണവുമായ ലോകത്തിനായി ആണവായുധങ്ങള്‍ ഇല്ലാതാക്കണം: വത്തിക്കാന്‍

മനുഷ്യനിര്‍മ്മിതമായ കലാസൃഷ്ടികളുടെ പ്രാധാന്യം വര്‍ധിക്കുന്നു - മാര്‍പാപ്പ