International

പ്രതികാരത്തിനു മുതിരരുതെന്ന് വിശ്വാസികളോടു സെന്‍ട്രല്‍ ആഫ്രിക്കന്‍ സഭ

Sathyadeepam

ഒരു പുരോഹിതന്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ട മുസ്ലീം തീവ്രവാദികളുടെ ആക്രമണത്തിനു പ്രതികാരം ചെയ്യാനുള്ള ആഹ്വാനത്തിനു കത്തോലിക്കര്‍ വഴങ്ങരുതെന്ന് സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെ കത്തോലിക്കാ മെത്രാന്മാര്‍ ആവശ്യപ്പെട്ടു. വിവിധ പേരുകളിലുള്ള മുസ്ലീം തീവ്രവാദസംഘങ്ങള്‍ 2012-ല്‍ ഇവിടെ അക്രമങ്ങള്‍ക്കു തുടക്കമിട്ടതാണ്. ഇവരെ പ്രതിരോധിക്കുന്നതിനു സൈനികസ്വഭാവമുള്ള ഒരു സംഘടന രൂപീകൃതമായിട്ടുണ്ട്. ക്രൈസ്തവവിശ്വാസികളാണ് ഇവയില്‍ ഏറെയും അംഗങ്ങളായിട്ടുള്ളത്. ഇവര്‍ ചില പ്രത്യാക്രമണങ്ങളും നടത്തി. പുരോഹിതന്‍റെ കൊലയില്‍ പ്രതികാരം ചെയ്യണമെന്നാവശ്യപ്പെട്ട് ഈ സംഘടന പ്രസ്താവന പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് പ്രതികാരം ക്രൈസ്തവമാര്‍ഗമല്ലെന്ന് മെത്രാന്‍ സംഘം അസന്നിഗ്ധമായി പ്രഖ്യാപിച്ചത്.

image

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും