International

ഈശോസഭാമേധാവിയെ ക്യൂബ രാജ്യത്തു തുടരാന്‍ അനുവദിച്ചില്ല

Sathyadeepam

ക്യൂബയിലെ ഈശോസഭയുടെ സുപീരിയറിനു രാജ്യത്തു തുടര്‍ന്നു താമസിക്കുന്നതിനുള്ള അനുമതി അവിടത്തെ സ്വേച്ഛാധിപത്യഭരണകൂടം നിഷേധിച്ചു. സുപീരിയറായിരുന്ന ഫാ. ഡേവിഡ് പന്റലിയോണ്‍ ഇതിനെ തുടര്‍ന്നു രാജ്യം വിടുകയും ചെയ്തു. ഡൊമിനിക്കന്‍ റിപ്പബ്ലിക് ആണ് അദ്ദേഹത്തിന്റെ മാതൃരാജ്യം. ക്യൂബയിലെ സന്യസ്തരുടെ സംഘടനയുടെ അദ്ധ്യക്ഷന്‍ കൂടിയായിരുന്നു അദ്ദേഹം. ക്യൂബയിലെ മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ പലപ്പോഴും ശബ്ദമുയര്‍ത്തിയിട്ടുള്ള വ്യക്തിയാണ് ഫാ. ഡേവിഡ്. അദ്ദേഹത്തിന്റെ യാത്രയയപ്പിനോടനുബന്ധിച്ച് അര്‍പ്പിച്ച ദിവ്യബലിയില്‍ ഹവാന ആര്‍ച്ചുബിഷപ് കാര്‍ഡിനല്‍ ജുവാന്‍ ഡി ല റൊഡ്രിഗ്‌സ് മുഖ്യകാര്‍മ്മികത്വം വഹിച്ചു.

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം

സത്യദീപം-ലോഗോസ് ക്വിസ് 2025: [No.08]

ഇന്ത്യന്‍ കത്തോലിക്ക സഭയില്‍ നീതിക്കും സമത്വത്തിനും വേണ്ടി നിലകൊള്ളാന്‍ അഭ്യര്‍ത്ഥിച്ച് ദളിത് ക്രൈസ്തവ നേതാക്കള്‍