International

കാര്‍ഡിനല്‍ ഹോയോസ് നിര്യാതനായി

Sathyadeepam

വത്തിക്കാന്‍ വൈദിക കാര്യാലയത്തിന്‍റെ മുന്‍ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ ദാരിയോ കാസ്ത്രില്ലണ്‍ ഹോയോസ് നിര്യാതനായി. കൊളംബിയന്‍ സ്വദേശിയായിരുന്നു 88 കാരനായ ഇദ്ദേഹം. 2009-ല്‍ വിരമിക്കുന്നതു വരെ 9 വര്‍ഷം വൈദികകാര്യാലയത്തിന്‍റെ അദ്ധ്യക്ഷനായിരുന്ന കാര്‍ഡിനല്‍ ഹോയോസ് റോമന്‍ കൂരിയായിലെ ഒരു പ്രധാന വ്യക്തിത്വമായിരുന്നു. ലാറ്റിനമേരിക്കയില്‍ വിമോചനദൈവശാസ്ത്രം പ്രചാരം നേടുമ്പോള്‍ അതിന്‍റെ എതിര്‍ചേരിയിലായിരുന്നു അദ്ദേഹം. കൊളംബിയായിലെ മയക്കുമരുന്നു രാജാവായിരുന്ന പാബ്ലോ എസ്കോബാറുമായി ബന്ധം സ്ഥാപിച്ചത് വിവാദവിഷയമായിരുന്നു. എസ്കോബാറിനെ മാനസാന്തരപ്പെടുത്താനാണു താന്‍ ശ്രമിച്ചതെന്നു കാര്‍ഡിനല്‍ വിശദീകരിച്ചു. 1996 ല്‍ അദ്ദേഹം വത്തിക്കാനിലേയ്ക്കു വരികയും പിന്നീട് വത്തിക്കാനില്‍ തന്നെ സേവനമനുഷ്ഠിക്കുകയുമായിരുന്നു.

image

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും