International

കാര്‍ഡിനല്‍ കസ്സിഡി നിര്യാതനായി

Sathyadeepam

12 വര്‍ഷം വത്തിക്കാന്‍ ക്രൈസ്തവൈക്യ കാര്യാലയത്തിന്റെ അദ്ധ്യക്ഷനായി സേവനം ചെയ്തിട്ടുള്ള ആസ്‌ത്രേലിയന്‍ കാര്‍ഡിനല്‍ എഡ്വേര്‍ഡ് കസ്സിഡി (96)നിര്യാതനായി. മുപ്പതു വര്‍ഷത്തോളം വത്തിക്കാന്‍ നയതന്ത്രവിഭാഗത്തില്‍ പ്രവര്‍ത്തിച്ചു. ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളിലെ വത്തിക്കാന്‍ സ്ഥാനപതി കാര്യാലയങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്. 2001 ല്‍ വിരമിച്ചപ്പോള്‍ അദ്ദേഹം ജന്മനാട്ടിലേക്കു മടങ്ങിപ്പോയി. 1991 ല്‍ കാര്‍ഡിനലായെങ്കിലും 2005 ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ തിരഞ്ഞെടുത്ത കോണ്‍ക്ലേവില്‍ വോട്ടു ചെയ്യാന്‍ സാധിച്ചില്ല. അപ്പോഴേയ്ക്കും 80 വയസ്സ് തികഞ്ഞിരുന്നതുകൊണ്ടായിരുന്നു അത്.

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)

ഹ്രസ്വ കഥാപ്രസംഗ മത്സരം: എൻട്രികൾ ക്ഷണിച്ചു

ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള ഭവനങ്ങളുടെ ശിലാസ്ഥാപനം നടത്തി

പുതിയ യുഗത്തിന്റെ രണ്ടു യുവ വിശുദ്ധർ