International

വത്തിക്കാന്‍ മുന്‍ പ്രധാനമന്ത്രി കാര്‍ഡിനല്‍ സൊഡാനോ നിര്യാതനായി

Sathyadeepam

വത്തിക്കാന്‍ പ്രധാനമന്ത്രി എന്നു വിശേഷിപ്പിക്കാവുന്ന പദവിയില്‍ (സ്റ്റേറ്റ് സെക്രട്ടറി) ഒന്നര പതിറ്റാണ്ട് സേവനം ചെയ്തിട്ടുള്ള കാര്‍ഡിനല്‍ ആഞ്‌ജെലോ സൊഡാനൊ (94) നിര്യാതനായി. നേരത്തെ കോവിഡും തുടര്‍ന്ന് ന്യൂമോണിയയും ബാധിച്ചു ചികിത്സയിലായിരുന്നു. 2006 ലാണ് അദ്ദേഹം സ്റ്റേറ്റ് സെക്രട്ടറി പദവിയില്‍ നിന്നു വിരമിച്ചത്. ഇറ്റലി സ്വദേശിയായ കാര്‍ഡിനല്‍ സൊഡാനോ വത്തിക്കാന്‍ നയതന്ത്രവിഭാഗത്തില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. കാര്‍ഡിനല്‍ സംഘത്തിന്റെ ഡീനും ആയിരുന്നു. ലെജണറീസ് ഓഫ് ക്രൈസ്റ്റ് എന്ന സന്യാസസമൂഹത്തിന്റെ സ്ഥാപകനായിരുന്ന മാര്‍സ്യല്‍ മാസീല്‍, അമേരിക്കയിലെ മുന്‍ കാര്‍ഡിനല്‍ തിയഡോര്‍ മക്കാരിക് എന്നിവര്‍ക്കെതിരെയുണ്ടായ ലൈംഗികചൂഷണപരാതികള്‍ മറച്ചു വച്ചു എന്ന ആരോപണവും അടുത്ത കാലത്ത് അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു.

വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍ V (1215-1296) : മെയ് 19

സജീവം ലഹരി വിരുദ്ധ ക്യാമ്പയിന്‍ ടാസ്‌ക്ക് ഫോഴ്‌സ് മെമ്പേഴ്‌സിനായി പരിശീലനം സംഘടിപ്പിച്ചു

ഖത്തറിലെ രണ്ടാമത്തെ കത്തോലിക്ക ദേവാലയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു

സ്വിസ് ഗാര്‍ഡ്: പുതിയ സൈനികര്‍ ചുമതലയേറ്റു

മരിയന്‍ ദര്‍ശനങ്ങളെക്കുറിച്ചുള്ള പുതിയ വത്തിക്കാന്‍ രേഖ ഉടന്‍