International

കാര്‍ഡി. തെത്തമാന്‍സി നിര്യാതനായി

Sathyadeepam

മാര്‍പാപ്പയാകാന്‍ സാദ്ധ്യതയുള്ളവരുടെ കൂട്ടത്തില്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടുത്താറുള്ള ഇറ്റലിയിലെ കാര്‍ഡിനല്‍ ഡിയോനിജി തെത്തമാന്‍സ് നിര്യാതനായി. മിലാന്‍ അതിരൂപതാദ്ധ്യക്ഷനായി സേവനം ചെയ്തു വിരമിച്ചു കഴിയുകയായിരുന്നു 83 കാരനായ കാര്‍ഡിനല്‍. അറിയപ്പെടുന്ന ധാര്‍മ്മിക ദൈവശാസ്ത്രജ്ഞനായിരുന്ന അദ്ദേഹം സഭയിലെ പുരോഗമനവാദികള്‍ക്കും യാഥാസ്ഥിതികര്‍ക്കുമിടയില്‍ ഒരു മധ്യമാര്‍ഗം സ്വീകരിക്കുന്നയാളായി പരിഗണിക്കപ്പെട്ടിരുന്നു. 1989-ല്‍ അങ്കോണ-ഒസ്മ ആര്‍ച്ചുബിഷപ്പായി നിയമിതനായി. ഇറ്റലിയിലെ വലിയ അതിരൂപതകളിലൊന്നായ ജെനോവ ആര്‍ച്ചുബിഷപ്പായി 1995-ല്‍ സ്ഥലം മാറി. 2002-ല്‍ സുപ്രസിദ്ധ ജെസ്യൂട്ട് കാര്‍ഡിനല്‍ കാര്‍ലോ മര്‍ത്തീനിയുടെ പിന്‍ഗാമിയായി മിലാന്‍ ആര്‍ച്ചുബിഷപ്പായി സ്ഥാനമേറ്റു. 1998 ല്‍ കാര്‍ഡിനലായി. 2005-ല്‍ ബെനഡിക്ട് പതിനാറാമനും 2013-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും തിരഞ്ഞെടുക്കപ്പെട്ട കോണ്‍ക്ലേവുകളില്‍ വോട്ടു ചെയ്തു.

വിശുദ്ധരായ പൈതങ്ങള്‍ : ഡിസംബര്‍ 28

ശിശുഘാതകർ; കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ / ശിശുദിനം

വിശുദ്ധ യോഹന്നാന്‍ ശ്ലീഹാ : ഡിസംബര്‍ 27

പെരുകിയ അക്രമങ്ങള്‍ക്കിടയിലെ ക്രിസ്മസ്: അധികാരികളുടേത് പാഴ് വാക്കുകള്‍ എന്ന് കാര്‍ഡിനല്‍ ക്ലീമിസ്

Holy Mass Attendance Card Submission