International

ബ്രസീലിയന്‍ കാര്‍ഡിനല്‍ നിര്യാതനായി

Sathyadeepam

ബ്രസീലിലെ റിയോ ഡി ജനീറോ അതിരൂപത മുന്‍ ആര്‍ച്ചുബിഷപ്പായ കാര്‍ഡിനല്‍ യൂസേബിയോ ഓസ്‌കാര്‍ ഷെയ്ഡ് നിര്യാതനായി. 88 കാരനായ അദ്ദേഹം ദീര്‍ഘകാലമായി രോഗബാധിതനായിരുന്നു. ഒടുവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത് കോവിഡ് ബാധയെ തുടര്‍ന്നായിരുന്നു. തിരുഹൃദയ വൈദികര്‍ എന്ന സന്യാസസമൂഹത്തിലെ അംഗമായിരുന്നു അദ്ദേഹം. ബ്രസീലിലെ നിരവധി സെമിനാരികളില്‍ ദൈവശാസ്ത്ര അദ്ധ്യാപകനായിരുന്നു. 1981 ല്‍ മെത്രാനായി. മൂന്നു രൂപതകളുടെ ഭരണസാരഥ്യം വഹിച്ചു.

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 63]

പ്രതിഫലന പരിശീലനം [Reflective Teaching]

ക്രൈസ്തവ മരണവും മരണാനുഭവവും

🎮ഈ യൂണിവേഴ്സ് നമുക്കുവേണ്ടി 'സെറ്റ്' ചെയ്തതാണോ?

Philemon’s Forgiveness Home!!!