International

ന്യൂമാന്‍ വിശുദ്ധ പദവിയിലേയ്ക്ക്

Sathyadeepam

വാഴ്ത്തപ്പെട്ട ജോണ്‍ ന്യൂമാന്‍റെ മദ്ധ്യസ്ഥത്താല്‍ നടന്ന ഒരു അത്ഭുതം കൂടി വത്തിക്കാന്‍ അംഗീകരിച്ചു. ഇതോടെ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കാന്‍ സാഹചര്യമൊരുങ്ങി. അടുത്ത വര്‍ഷം തന്നെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നു കരുതുന്നു. മെത്രാന്മാരുടെ ഒരു കമ്മീഷനും തുടര്‍ന്നു മാര്‍പാപ്പയും കൂടി ഇനി അത്ഭുതം അംഗീകരിക്കേണ്ടതുണ്ട്. ഗര്‍ഭവതിയായ ഒരു സ്ത്രീയുടെ അജ്ഞാതമായ അസുഖം സുഖപ്പെട്ടതാണ് അംഗീകരിക്കപ്പെട്ടത്.

ആംഗ്ലിക്കന്‍ സഭയിലെ പുരോഹിതനും പണ്ഡിതനുമായിരുന്ന ന്യൂമാന്‍ തന്‍റെ 44-ാം വയസ്സിലാണ് കത്തോലിക്കാവിശ്വാസം സ്വീകരിച്ചത്. വ്യക്തിപരമായ നിരവധി നഷ്ടങ്ങള്‍ ഇതുമൂലം അദ്ദേഹത്തിനുണ്ടായി. പിന്നീടു കത്തോലിക്കാ പുരോഹിതനായി അഭിഷിക്തനായ അദ്ദേഹത്തെ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ 1879-ല്‍ നേരിട്ടു കാര്‍ഡിനലായി ഉയര്‍ത്തി. 2010 -ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തി.

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും