International

മതാന്തരസംഭാഷണ കാര്യാലയത്തിനു പുതിയ തലവന്‍

Sathyadeepam

വത്തിക്കാന്‍ മതാന്തരസംഭാഷണകാര്യാലയത്തിന്‍റെ പുതിയ അദ്ധ്യക്ഷനായി സ്പെയിന്‍ സ്വദേശിയായ ബിഷപ് മിഗുവേല്‍ അയുസോ ഗ്വിക്സോട്ടിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. കോംബോനി മിഷണറി സന്യാസസഭാംഗമായ ബിഷപ് ഗ്വിക്സോട്ട് ഈജിപ്തിലും സുഡാനിലും മിഷണറിയായി ജോലി ചെയ്തിട്ടുണ്ട്. അറബി ഭാഷയിലും ഇസ്ലാമിക പഠനങ്ങളിലും ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. റോമിലെ അറബിക്, ഇസ്ലാമിക പഠനങ്ങള്‍ക്കുള്ള പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഡീന്‍ ആയിരിക്കെ 2012 അദ്ദേഹം മതാന്തരസംഭാഷണ കാര്യാലയത്തിന്‍റെ സെക്രട്ടറിയായി നിയമിതനായി. 2016-ല്‍ മെത്രാനായി. സ്പാനിഷിനും അറബിക്കിനും പുറമെ ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍ ഭാഷകളും അദ്ദേഹം സംസാരിക്കും. 2018-ല്‍ മരിക്കുന്നതുവരെ ഏതാണ്ടു പത്തുവര്‍ഷത്തോളം ഈ കാര്യാലയത്തെ നയിച്ചിരുന്നത് കാര്‍ഡിനല്‍ ജീന്‍ ലൂയി ടവ്റാന്‍ ആയിരുന്നു.

image

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും