International

ബെനഡിക്ട് പാപ്പായുടെ സഹോദരന്‍ നിര്യാതനായി

Sathyadeepam

വിരമിച്ച പാപ്പ ബെനഡിക്ട് പതിനാറാമന്റെ സഹോദരന്‍ മോണ്‍. ജോര്‍ജ് റാറ്റ്‌സിംഗര്‍ ജര്‍മ്മനിയില്‍ നിര്യാതനായി. 96 വയസ്സായിരുന്നു. 93-കാരനായ ബെനഡിക്ട് പാപ്പ റോമില്‍ നിന്നു ജര്‍മ്മനിയിലെത്തി സഹോദരനെ സന്ദര്‍ശിച്ച് ഒരാഴ്ച കഴിഞ്ഞയുടനെയായിരുന്നു മരണം. സഹോദര നോട് ഗുഡ്‌ബൈ പറഞ്ഞാണ് പാപ്പ മടങ്ങിയതെന്നും ഇത് ഇഹലോകത്തിലെ ഇവരുടെ അവസാന കൂടിക്കാഴ്ച ആയേക്കാമെന്നും റേഗന്‍സ്ബുര്‍ഗ് രൂപത പത്രക്കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. ഇരുവരുടെയും സാഹോദര്യം ഹൃദയസ്പര്‍ശിയായി അനുഭവപ്പെട്ടെന്ന് റേഗന്‍സ്ബര്‍ഗ് ബിഷപ്പ് അന്നു പറഞ്ഞു.

ജര്‍മ്മനിയിലുണ്ടായിരുന്ന നാലു ദിവസവും ബെനഡിക്ട് പാപ്പ സഹോദരന്റെയൊപ്പം അദ്ദേഹത്തിന്റെ കിടക്കയ്ക്കരികില്‍ ദിവ്യബലിയര്‍പ്പിച്ചിരുന്നു. 1951 ജൂണ്‍ 29-നു ഇരുവരും ഒന്നിച്ചാണ് പൗരോഹിത്യം സ്വീകരിച്ചത്.

മാര്‍ ജേക്കബ് തൂങ്കുഴി ദൈവജനത്തെ ചേര്‍ത്തുപിടിച്ച ആത്മീയ ശ്രേഷ്ഠന്‍: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍

മാർ തൂങ്കുഴി സഭയ്ക്കു പുതുദിശാബോധം പകർന്ന ഇടയശ്രേഷ്ഠൻ: എറണാകുളം-അങ്കമാലി അതിരൂപത

എ ഐ യുഗത്തില്‍ മനുഷ്യാന്തസ് കാത്തുസൂക്ഷിക്കുക - ദൈവശാസ്ത്രജ്ഞരോട് മാര്‍പാപ്പ

യുദ്ധത്തോട് 'നോ' പറയുക, സമാധാനത്തോട് 'യെസും'

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു