International

ബാഴ്സലോണയിലെ അക്രമം: മാര്‍പാപ്പ പ്രാര്‍ത്ഥനകള്‍ നേര്‍ന്നു

Sathyadeepam

സ്പെയിനിലെ ബാഴ്സലോണയില്‍ 13 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിലെ ഇരകളായവര്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥനാസഹായം ആശംസിച്ചു. ബാഴ്സലോണയിലെ സംഭവവികാസങ്ങളെ അതീവ ഉത്കണ്ഠയോടെയാണു പാപ്പ നോക്കിക്കാണുന്നതെന്നു വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. സ്പാനിഷ് കത്തോലിക്കാ മെത്രാന്‍ സംഘവും സംഭവത്തില്‍ നടുക്കം പ്രകടിപ്പിച്ചു. കാല്‍നടയാത്രക്കാര്‍ക്കിടയിലേയ്ക്ക് ട്രക്ക് ഓടിച്ചു കയറ്റിയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. 13 മരണങ്ങള്‍ക്കു പുറമെ നൂറിലേറെ പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. അക്രമത്തിന്‍റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.

image

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും