International

കോവിഡ് വിമുക്തനായ ബംഗ്ലാദേശി ആര്‍ച്ചുബിഷപ് നിര്യാതനായി

sathyadeepam

കോവിഡ് ബാധിക്കുകയും രോഗമുക്തി നേടുകയും ചെയ്ത ബംഗ്ലാദേശിലെ ആര്‍ച്ചുബിഷപ് മോസസ് കോസ്റ്റ നിര്യാതനായി. പക്ഷാഘാതത്തെ തുടര്‍ന്നായിരുന്നു 69 കാരനായ ആര്‍ച്ചുബിഷപ്പിന്റെ മരണമെന്ന് ആശുപത്രിയധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസം ഗുരുതരമായ ശ്വാസതടസ്സത്തെ തുടര്‍ന്നാണു ചിറ്റഗോംഗില്‍നിന്ന് ആര്‍ച്ചുബിഷപ് കോസ്റ്റയെ ധാക്കയിലേയ്ക്ക് ഹെലികോപ്റ്ററിലെത്തിച്ചു ചികിത്സയാരംഭിച്ചത്. തുടര്‍പരിശോധനകളിലാണ് കോവിഡ് ബാധിച്ചിട്ടുണ്ടെന്നു കണ്ടെത്തിയത്. പിന്നീട് പരിശോധനാഫലം നെഗറ്റീവായെങ്കിലും ആശുപത്രിയില്‍ തുടരുകയായിരുന്നു. ആര്‍ച്ചുബിഷപ്പിന്റെ മരണം ബംഗ്ലാദേശിലെ സഭയെയാകെ സ്തബ്ധമാക്കി. ഹോളിക്രോസ് സന്യാസസമൂഹാംഗമായ അദ്ദേഹം 1996 ലാണു മെത്രാനായത്.

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം

സത്യദീപം-ലോഗോസ് ക്വിസ് 2025: [No.08]