International

ആസ്ത്രേലിയന്‍ കന്യാസ്ത്രീയെ ഫിലിപ്പൈന്‍സ് നാടുകടത്തി

Sathyadeepam

മുപ്പതു വര്‍ഷമായി ഫിലിപ്പൈന്‍സില്‍ മിഷണറിയായി സേവനം ചെയ്തു വരികയായിരുന്ന ആസ്ത്രേലിയക്കാരിയായ കത്തോലിക്കാ കന്യാസ്ത്രീ സിസ്റ്റര്‍ പട്രീഷ്യാ ഫോക്സിനെ ഫിലിപ്പൈന്‍സില്‍ നിന്നു നാടുകടത്തി. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി എന്നതാണ് സിസ്റ്ററില്‍ ഭരണകൂടം ആരോപിച്ച കുറ്റം. ചില പ്രതിഷേധപ്രകടനങ്ങളില്‍ സിസ്റ്റര്‍ പങ്കെടുത്തിരുന്നു. ഇമിഗ്രേഷന്‍ വകുപ്പ് സിസ്റ്ററുടെ മിഷണറി വിസ റദ്ദാക്കുകയും രാജ്യം വിട്ടുപോകണമെന്നു നിര്‍ദേശിക്കുകയുമായിരുന്നു. വിസയുടെ ചട്ടങ്ങള്‍ക്കു വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണു നടപടിയെന്ന് ഔദ്യോഗികമായി വിശദീകരിക്കപ്പെട്ടു. ഈ ആരോപണം തെറ്റാണെന്നും ഉത്തരവു പുനഃപരിശോധിക്കുന്നതിനു അധികാരികള്‍ക്ക് അപേക്ഷ നല്‍കുമെന്നും സഭാനേതാക്കള്‍ അറിയിച്ചു. 27 വര്‍ഷവും ഫിലിപ്പൈന്‍സിലെ ഗ്രാമപ്രദേശങ്ങളില്‍ പാവപ്പെട്ട ജനങ്ങള്‍ക്കു വേണ്ടിയാണ് സിസ്റ്റര്‍ സേവനം ചെയ്തത്.

image

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും