International

കലയും സംഗീതവും മനുഷ്യരെ ദൈവത്തിലേക്കു നയിക്കുന്നുവെന്നു പാപ്പ

Sathyadeepam

കലയും സംഗീതവും, പ്രത്യാശയും ദൈവചിന്തയും ഉയര്‍ത്തുന്നുവെന്നും, സൗന്ദര്യം, സ്വർഗത്തിലേക്ക് കണ്ണുകളുയർ ത്താന്‍ സഹായിക്കുന്നുവെന്നും ലിയോ പതിനാലാമന്‍ പാപ്പ. അതേസമയം, സൗന്ദര്യത്തിന്റെ കുറവനുഭവിക്കുന്ന ഒരു ലോക ത്താണ് നാമിന്ന് ജീവിക്കുന്നതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. ജൂലൈ 18 നു, ഗണ്ടോള്‍ഫോ അപ്പസ്‌തോലിക കൊട്ടാരത്തില്‍ നടന്ന സംഗീത പരിപാടിക്കുശേഷം സംസാരിക്കവെ യാണ്, ലോകത്തിലെ ദുരിതങ്ങളു ടെയും പ്രതിസന്ധികളുടെയും മുന്നില്‍, സംഗീതം പോലെയുള്ള കലാരൂപങ്ങളുടെ പ്രാധാന്യം പാപ്പ വിശദീകരിച്ചത്. വേനല്‍ക്കാല അവധിയുടെ ഭാഗമായി ഇവിടെയെ ത്തിയ പരിശുദ്ധ പിതാവിന്റെ ബഹുമാനാർഥം പ്രദേശത്തെ അല്‍ബാനോ രൂപതാധ്യക്ഷന്‍ ബിഷപ് വിൻ ചെന്‍സൊ വിവയാണ് സംഗീത പരിപാടി സംഘടിപ്പിച്ചത്.

ലോകത്തിന്റെ വിവിധ ഭാഗ ങ്ങളില്‍ ഇപ്പോഴും തുടരുന്ന കനത്ത സംഘര്‍ഷങ്ങളുടെയും കിരാതമായ യുദ്ധങ്ങളുടെയും പശ്ചാത്തലത്തില്‍ സംസാരിച്ച പാപ്പ, മനുഷ്യരെ അവ രുടെ ദൈനംദിന പ്രയാസങ്ങൾക്കും ബുദ്ധിമുട്ടുകള്‍ക്കും അപ്പുറം ദൈവ ത്തിലേക്ക് കണ്ണുകളുയർത്താന്‍ സഹായിക്കുന്ന ഉപാധികളാണ് സംഗീതവും കലയുമെന്ന് ഓര്‍മ്മിപ്പിച്ചു. മനുഷ്യരിലെ ഏറ്റവും നല്ല മൂല്യങ്ങളെയും വശങ്ങളെയും അവ വെളിപ്പെടുത്തുന്നുണ്ടെന്നും പാപ്പ പ്രസ്താവിച്ചു. സ്വർഗത്തിലേക്ക് കണ്ണുകളുയര്‍ത്തുക എന്ന ആപ്ത വാക്യവും ഉദ്‌ബോധനവുമാണ്, സ്‌പെയിനിലേക്കുളള തന്റെ അപ്പസ്‌തോലിക യാത്രയില്‍ താന്‍ തിരഞ്ഞെടുത്ത് പ്രധാനമായി മുന്നോട്ടുവച്ചതെന്ന് പരിശുദ്ധ പിതാവ് അനുസ്മരിച്ചു. സംഗീത പരിപാടിയുടെ അവസാനം, കലാകാരന്മാരെ പാപ്പ നേരില്‍ക്കണ്ട് അഭിനന്ദിച്ചു.

ആനി മസ്‌ക്രീന്റെ പേരിൽ ഭരണഘടനാ പഠനശാല സ്ഥാപിക്കണം: കെഎൽസിഎ

'സ്വർഗ്ഗ സൈന്യാധിപൻ വിശുദ്ധ മിഖായേൽ' ചവിട്ടുനാടക ചുവടി പ്രകാശനം ചെയ്തു

ലവ്ദാതോ സി പ്രകൃതി സംരക്ഷണ സമിതിക്ക് തുടക്കം

പ്രവാസി ക്രൈസ്തവര്‍ മടങ്ങിവരണമെന്ന് ഇറാഖി പ്രധാനമന്ത്രി

വിശുദ്ധ ഫ്രാന്‍സീസ് സൊളാനോ  (1549-1610) : ജൂലൈ 24