ദുരന്തപൂര്‍ണ്ണമായ സാഹചര്യങ്ങള്‍ക്കിടയില്‍ ചരിത്രത്തില്‍ ഉടനീളം അര്‍മേനിയെന്‍ ജനത സുധീര മായ ക്രൈസ്തവ സാക്ഷ്യം നല്‍കിയെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ പ്രസ്താവിച്ചു. തുര്‍ക്കിയിലേ ക്കുള്ള സന്ദര്‍ശനത്തിനിടെ ഇസ്താംബുളിലെ അര്‍മേനിയന്‍ അപ്പസ്‌തോലിക് കത്തീഡ്രലില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പ. അര്‍മേനിയന്‍ അപ്പസ്‌തോലിക് സഭയും കത്തോലിക്കാ സഭയും തമ്മിലുള്ള ബന്ധം ആഴപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് മാര്‍പാപ്പ സൂചിപ്പിച്ചു. അര്‍മേനിയന്‍ പാത്രിയര്‍ക്കറ്റിന്റെ ആസ്ഥാനമാണ് ഈ കത്തീഡ്രല്‍.
തുര്‍ക്കിയിലെ ഏറ്റവും പുരാതനമായ ക്രൈസ്തവ സമൂഹങ്ങളില്‍ ഒന്നാണ് അര്‍മേനി യന്‍ സഭ. ക്രൈസ്തവികതയുടെ ആദിമ നൂറ്റാണ്ടുകളില്‍ തന്നെ സ്ഥാപിതമായ ഒരു സമൂഹ മാണത്. വലിയ കൂട്ടക്കൊലകളും പലായനങ്ങളും വംശഹത്യകളും നേരിട്ട ഒരു സഭ. ഒട്ടോമന്‍ സാമ്രാജ്യം അര്‍മേനിയെന്‍ ക്രൈസ്തവര്‍ക്കെതിരെ നടത്തി യത് വംശഹത്യ ആണെന്നുള്ള താണ് കത്തോലിക്കാസഭയുടെ നിലപാട്. തുര്‍ക്കിയില്‍ ചെറിയൊരു അര്‍മേനിയന്‍ ന്യൂനപക്ഷം ഇപ്പോഴും അവശേഷിക്കുന്നു.
സമീപകാലത്ത് അര്‍മേനിയന്‍ സഭകളും കത്തോലിക്കാസഭയും തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമായി. 1967 മുതല്‍ അര്‍മേനിയന്‍ സഭാ നേതാക്കള്‍ വത്തിക്കാനില്‍ വരികയും വിവിധ മാര്‍പാപ്പമാരുമായി കൂടിക്കാഴ്ച കള്‍ നടത്തുകയും ചെയ്തു പോരു ന്നുണ്ട്. ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ തുര്‍ക്കിയിലേക്കുള്ള സന്ദര്‍ശനം ഈ ബന്ധങ്ങളെ കൂടുതല്‍ ശക്തമാക്കി.
തുര്‍ക്കിയിലെ ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസ് ബര്‍ത്ത്‌ലോമി യോ ഒന്നാമനുമൊത്ത് ലിയോ മാര്‍പാപ്പ വിശുദ്ധ അന്ത്രയോ സിന്റെ തിരുനാള്‍ ആഘോഷിച്ചു. ക്രൈസ്തവസഭകള്‍ക്കിടയില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്നു വെങ്കിലും ഐക്യത്തിലേക്കുള്ള യാത്ര നിരന്തരം തുടരണമെന്ന് മാര്‍പാപ്പ ആഹ്വാനം ചെയ്തു. ഈ പരിശ്രമത്തില്‍ എല്ലാ ഓര്‍ത്ത ഡോക്‌സ് സഭകളും സജീവമായി പങ്കെടുക്കണമെന്നും പാപ്പ ആവശ്യപ്പെട്ടു. യുദ്ധത്തിന്റെയും സംഘര്‍ഷങ്ങളുടെയും ഇടയില്‍ സമാധാന സ്ഥാപകരാകാന്‍ ക്രൈസ്തവര്‍ തയ്യാറാകണമെന്ന് മാര്‍പാപ്പ ആഹ്വാനം ചെയ്തു.
പ്രാര്‍ത്ഥനയിലൂടെയും പ്രായശ്ചിത്തത്തിലൂടെയും ധ്യാനത്തിലൂടെയും സമാധാനം തേടിക്കൊണ്ടിരിക്കണം. സൃഷ്ടിജാലത്തിന് കൂടുതല്‍ പരിചരണം നല്‍കണം. ആത്മീയവും വ്യക്തിപരവും സാമുദായികവുമായ മാനസാ ന്തരത്തിന് ആവശ്യപ്പെടുന്നതാണ് ഇപ്പോള്‍ ലോകം നേരിടുന്ന പാരിസ്ഥിതിക പ്രതിസന്ധി. പൊതുനന്മയ്ക്കുവേണ്ടി സാഹോദര്യത്തോടെ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ എല്ലാ ക്രൈസ്തവരും മറ്റ് മത പാരമ്പര്യങ്ങളില്‍ ഉള്ളവരും തയ്യാറാകണം - മാര്‍പാപ്പ ആവശ്യപ്പെട്ടു.