International

അര്‍ജന്റീനിയന്‍ മെത്രാന്റെ നാമകരണനടപടികള്‍ പിന്‍വലിച്ചു

Sathyadeepam

അര്‍ജന്റീനയിലെ ബിഷപ് ഹോര്‍ഹെ നോവാകിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ തുടരുന്നതിനു ‘നല്‍കിയിരുന്ന അനുമതി വത്തിക്കാന്‍ നാമകരണ കാര്യാലയം പിന്‍വലിച്ചു.

ദൈവവചനമിഷണറി സന്യാസ സമൂഹാംഗമായിരുന്ന ബിഷപ് നോവാക്കിനെ ദൈവദാസനായി പ്രഖ്യാപിച്ചു, നാമകരണ നടപടികള്‍ക്കു തുടക്കമിട്ടത് 2017-ലാണ്. 2001-ല്‍ നിര്യാതനായ ബിഷപ് നോവാക് 25 കൊല്ലം ക്വിംസ് രൂപതയുടെ മെത്രാനായിരുന്നു.

മെത്രാനായിരുന്നപ്പോള്‍ ഒരു വൈദികനെതിരെ സ്വീകരിക്കേണ്ടിയിരുന്ന കാനോനിക നിയമ നടപടികള്‍ സ്വീകരിച്ചിരുന്നില്ല എന്ന കണ്ടെത്തലാണ് വത്തിക്കാന്റെ തീരുമാനത്തിനു പിന്നിലെന്നാണു വാര്‍ത്തകള്‍.

ഇത് ബിഷപ് നോവാക്കിന്റെ ജീവിതത്തെ സംബന്ധിച്ച ഒരു വിധിയെഴുത്തല്ലെന്നും അദ്ദേഹം ദൈവദാസന്‍ എന്ന പദവിയില്‍ തുടരുമെന്നും ക്വിംസ് രൂപത അറിയിച്ചു.

🌌 ക്ലോസ്ഡ് യൂണിവേഴ്‌സ്: എന്താണ് ഈ 'ഒമേഗ പോയിന്റ്'? പ്രപഞ്ചത്തിന്റെ അൾട്ടിമേറ്റ് ക്ലൈമാക്സ്!

വി. യോഹന്നാൻ - Chap.12 [1of3]

ദൈവമാതാവും എലിസബത്തും : മെയ് 31

അൽഗോരിതങ്ങളുടെ തടവറയിൽ

വചനമനസ്‌കാരം: No.219