International

പ്രാര്‍ത്ഥിക്കുന്നവര്‍ക്കുള്ള ആപ് പൊല്ലാപ്പാകുമെന്ന് ചൈനാ എയ്ഡ്

Sathyadeepam

ചൈനയിലെ ഏറ്റവും ജനസംഖ്യയുള്ള ഒരു പ്രവിശ്യ മതവിശ്വാസികള്‍ക്കായി കൊണ്ടുവന്നിരിക്കുന്ന സ്മാര്‍ട് റിലീജിയന്‍ എന്ന മൊബൈല്‍ ആപ്, ദുരുദ്ദേശ്യത്തോടെയുള്ളതാണെന്ന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ ജീവകാരുണ്യ സംഘടനയായ ചൈനാ എയ്ഡ് അഭിപ്രായപ്പെട്ടു. ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കു പോകുന്നവര്‍ക്കുള്ളതാണ് ആപ്. വിശ്വാസികള്‍ ഈ ആപ്പില്‍ സ്വന്തം വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്ത്, ഓണ്‍ലൈന്‍ റിസര്‍വേഷന്‍ എടുത്തിട്ടു വേണം പള്ളികളിലും മറ്റും പോകാന്‍. പേരും ഫോണ്‍ നമ്പറും തൊഴിലും വിലാസവും ജനനത്തീയതിയും ഐ ഡി നമ്പറും ഉള്‍പ്പെടെ സകല വ്യക്തിവിവരങ്ങളും ഇതില്‍ നല്‍കണം. കോവിഡ് പശ്ചാത്തലത്തില്‍ ശരീരത്തിന്റെ ഊഷ്മാവും രേഖപ്പെടുത്തണം. മതവിശ്വാസികളെ കര്‍ക്കശമായ നിരീക്ഷണത്തിനും നിയന്ത്രണത്തിനും വിധേയമാക്കുന്നതിന് ഈ വിവരങ്ങള്‍ ഉപയോഗിക്കുമെന്നാണ് ചൈനാ എയ്ഡിന്റെ ആശങ്ക. ചൈനയില്‍ ഏറ്റവുമധികം ക്രൈസ്തവരുള്ള ഹനാന്‍ പ്രവിശ്യയിലെ മതകാര്യവകുപ്പാണ് ഈ ആപ് അവതരിപ്പിച്ചിരിക്കുന്നത്.

വിശുദ്ധ ഡോമിനിക് സിലോസ് (1000-1073) : ഡിസംബര്‍ 20

മോൺ.  ജോസഫ് പഞ്ഞിക്കാരനെ ധന്യനായി പ്രഖ്യാപിച്ചു

ഡിസംബറിന്റെ ഓര്‍മ്മകളും ക്രിസ്മസും

''മുസ്ലീങ്ങളോട് സഭയ്ക്ക് ഉയര്‍ന്ന ആദരവുണ്ട്''

വചനമനസ്‌കാരം: No.200