വി. യോഹന്നാൻ - Chap.1 [4of4]

വി. യോഹന്നാൻ - Chap.1 [4of4]
Published on
  • യോഹന്നാന്റെ ശിഷ്യന്മാര്‍ എന്തുചെയ്യുന്നതു കണ്ടിട്ടാണ് യേശു തിരിഞ്ഞ് അവരോട് ചോദ്യം ചോദിച്ചത്?

    - അവര്‍ യേശുവിന്റെ പിന്നാലെ വരുന്നത് കണ്ടിട്ട് (1:38)

  • റബ്ബീ എന്ന വാക്കിനര്‍ഥം?

    - ഗുരു (1:38)

  • റബ്ബീ - (ഗുരു) അങ്ങ് എവിടെയാണ് വസിക്കുന്നത്? എന്ന ചോദ്യത്തിന് യേശുവിന്റെ മറുപടി എന്ത്?

    - അവന്‍ പറഞ്ഞു: വന്നു കാണുക (1:39)

  • വന്നു കാണുക എന്നു യേശു പറഞ്ഞപ്പോള്‍ യോഹന്നാന്റെ ശിഷ്യന്മാര്‍ എന്ത് ചെയ്തു?

    - അവര്‍ ചെന്ന് അവന്‍ വസിക്കുന്നിടം കാണുകയും അന്ന് അവനോടുകൂടെ താമസിക്കുകയും ചെയ്തു (1:39)

  • യോഹന്നാന്റെ ശിഷ്യന്മാര്‍ യേശുവിനെ അനുഗമിച്ച സമയം എപ്പോഴാണെന്നാണ് യോഹ 1:39-ൽ കാണുന്നത്?

    - ഏകദേശം പത്താം മണിക്കൂര്‍ (1:39)

  • യോഹന്നാന്‍ പറഞ്ഞതുകേട്ട് അവനെ അനുഗമിച്ച ആ രണ്ടുപേരില്‍ ഒരുവന്‍ ആരായിരുന്നു?

    - ശിമയോന്‍ പത്രോസിന്റെ സഹോദരന്‍ അന്ത്രയോസായിരുന്നു (1:40)

  • ആദ്യമേ തന്നെ അന്ത്രയോസ് എന്തുചെയ്തതായാണ് യോഹ 1:41-ല്‍ പറയുന്നത്?

    - തന്റെ സഹോദരനായ ശിമയോനെ കണ്ട് അവനോട്, ഞങ്ങള്‍ മിശിഹായേ - ക്രിസ്തുവിനെ - കണ്ടു എന്നു പറഞ്ഞ് അവനെ യേശുവിന്റെ അടുത്ത് കൊണ്ടുവന്നു (1:41, 42).

  • ശിമയോനെ നോക്കി യേശു എന്തുപറഞ്ഞതായാണ് യോഹ 1:42-ല്‍ പറയുന്നത്?

    - നീ യോഹന്നാന്റെ പുത്രനായ ശിമയോനാണ്, കേപ്പാ - പാറ - എന്നു നീ വിളിക്കപ്പെടും (1:42)

  • പിറ്റേദിവസം അവന്‍ എവിടേക്കു പോകാനൊരുങ്ങി എന്നാണ് യോഹ 1:43-ല്‍ പറയുന്നത്?

    - ഗലീലിയിലേക്ക് പോകാനൊരുങ്ങി (1:43)

  • പീലിപ്പോസിനെ കണ്ട യേശു എന്താണ് അവനോട് പറഞ്ഞത്?

    - എന്നെ അനുഗമിക്കുക (1:43)

  • പത്രോസിന്റെയും അന്ത്രയോസിന്റെയും പീലിപ്പോസിന്റെയും പട്ടണം ഏത്?

    - ബേത്‌സയ്ദാ (1:44)

  • മോശയുടെ നിയമത്തിലും പ്രവാചകഗ്രന്ഥങ്ങളിലും ആരെപ്പറ്റി എഴുതിയിരിക്കുന്നുവോ അവനെ - ജോസഫിന്റെ മകന്‍, നസറത്തില്‍ നിന്നുള്ള യേശുവിനെ - ഞങ്ങള്‍ കണ്ടു? ആര് ആരോടു പറഞ്ഞു?

    - പീലിപ്പോസ് നഥാനിയേലിനെക്കണ്ട് അവനോടു പറഞ്ഞു(1:45)

  • പീലിപ്പോസിനോട് നഥാനിയേല്‍ എന്തു ചോദിച്ചു?

    - നസ്രത്തില്‍നിന്ന് എന്തെങ്കിലും നന്മ ഉണ്ടാകുമോ? (1:46)

  • നസ്രത്തില്‍നിന്ന് നന്മ ഉണ്ടാകുമോ എന്ന നഥാനിയേലിന്റെ ചോദ്യത്തിന് പീലിപ്പോസിന്റെ മറുപടി എന്ത്?

    - വന്നു കാണുക (1:46)

  • നഥാനിയേല്‍ തന്റെ അടുത്തേക്കു വരുന്നതുകണ്ട് യേശു അവനെപ്പറ്റി എന്താണ് പറഞ്ഞത്?

    - ഇതാ നിഷ്‌കപടനായ ഒരു യഥാര്‍ഥ ഇസ്രായേല്‍ക്കാരന്‍ (1:47)

  • നീ എന്നെ എങ്ങനെ അറിയുന്നു എന്ന നഥാനിയേലിന്റെ ചോദ്യത്തിന് യേശുവിന്റെ മറുപടി എന്തായിരുന്നു?

    - പീലിപ്പോസ് നിന്നെ വിളിക്കുന്നതിനുമുമ്പ് നീ അത്തിമരത്തിന്റെ ചുവട്ടില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെക്കണ്ടു (1:48)

  • റബ്ബീ, അങ്ങു ദൈവപുത്രനാണ് ഇസ്രായേലിന്റെ രാജാവാണ്. ആര് ആരോട് പറഞ്ഞു?

    - നഥാനിയേല്‍ യേശുവിനോട് (1:49)

  • അത്തിമരത്തിന്റെ ചുവട്ടില്‍ നിന്നെ കണ്ടു എന്നു ഞാന്‍ പറഞ്ഞതുകൊണ്ട് നീ എന്നില്‍ വിശ്വസിക്കുന്നു അല്ലേ? എന്നാല്‍ ഇതിനേക്കാള്‍ വലിയ കാര്യങ്ങള്‍ നീ കാണും? ആര് ആരോട് പറഞ്ഞു?

    - യേശു നഥാനിയേലിനോട് (1:50)

  • അധ്യായം വാക്യം പറയുക? സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. സ്വര്‍ഗം തുറക്കപ്പെടുന്നതും ദൈവദൂതന്മാര്‍ കയറിപ്പോകുന്നതും മനുഷ്യപുത്രന്റെമേല്‍ ഇറങ്ങിവരുന്നതും നിങ്ങള്‍ കാണും.

    - യോഹ 1:51

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org