ഇറാനുമായി ബന്ധപ്പെട്ടു നടക്കുന്ന യുദ്ധത്തിന് അടിയന്തിര പരിഹാരം വേണമെന്നു വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിന്‍ പ്രസ്താവിച്ചു. ഇത് മധ്യപൂര്‍വദേശത്തെയാകെ ബാധിക്കുന്ന വ്യാപകയുദ്ധമായി വളരാനുള്ള സാധ്യത ആസന്നമാണെന്നും അതുകൊണ്ട് സൈനിക നടപടികള്‍ക്കു പകരം സംഭാഷണ ത്തിനും നയതന്ത്രത്തിനും ലോക നേതാക്കള്‍ മുന്നോട്ടു വരണമെന്നും വത്തിക്കാന്‍ ആവശ്യപ്പെട്ടു.
ഡോണള്‍ഡ് ട്രംപിനെ കാണാന്‍ അവസരം കിട്ടിയാല്‍ ആദ്യം അദ്ദേ ഹത്തോടാവശ്യപ്പെടുക യുദ്ധം പെട്ടെന്നു നിറുത്താനായിരിക്കു മെന്നു കാര്‍ഡിനല്‍ പത്രപ്രവര്‍ത്ത കരോടു പറഞ്ഞു. ഇതേ അഭ്യര്‍ഥന തന്നെ ഇസ്രായേലികളോടും ഉന്നയിക്കും.
സമാധാനപരമായ പരിഹാരങ്ങള്‍ തേടാന്‍ എല്ലാവരേയും പ്രോത്സാഹിപ്പിക്കും. സമാധാനത്തില്‍ തുടരാന്‍ ലെബനോനും ശ്രമിക്കണമെന്നും കാര്‍ഡിനല്‍ ആവശ്യപ്പെട്ടു. ലിയോ മാര്‍പാപ്പയെ കുറിച്ചുള്ള ഒരു പുസ്തകപ്രകാശനത്തില്‍ സംബന്ധിക്കുകയായിരുന്നു കാര്‍ഡിനല്‍ പരോളിന്‍.
ഓരോ ഞായറാഴ്ചയും ലിയോ മാര്‍പാപ്പ യുദ്ധത്തിനെതിരായ തന്റെ സുദൃഢമായ നിലപാട് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരി ക്കുകയാണെന്ന് കാര്‍ഡിനല്‍ ചൂണ്ടിക്കാട്ടി. ആയുധങ്ങള്‍ താഴെ വയ്ക്കാനും സങ്കുചിത താത്പര്യങ്ങള്‍ ഉപേക്ഷിക്കാനും മാര്‍പാപ്പ നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.