International

അബുദാബി കത്തീഡ്രലില്‍ ബലിയര്‍പ്പണം പതിന്നാലു ഭാഷകളില്‍

Sathyadeepam

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യുഎഇ സന്ദര്‍ശനത്തിലൂടെ വാര്‍ത്തകളിലിടംപിടിച്ച അബുദാബിയിലെ സെന്‍റ് ജോസഫ് കത്തീഡ്രലില്‍ ദിവ്യബലിയര്‍പ്പിക്കപ്പെടുന്നത് 14 ഭാഷകളില്‍. ജോലിക്കായി വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയിരിക്കുന്ന പ്രവാസികളാണ് ഈ പള്ളിയുടെ പരിധിയിലുള്ളത്. അവര്‍ക്കായി അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, ഫിലിപ്പിനോ, മലയാളം, സിംഹള, ഉര്‍ദു, തമിഴ്, കൊങ്കണി, ജെര്‍മ്മന്‍, ഇറ്റാലിയന്‍, കൊറിയന്‍, പോളിഷ്, ഉക്രേനിയന്‍ ഭാഷകളിലാണ് ഇവിടെ ബലിയര്‍പ്പിക്കപ്പെടുന്നത്. ആകെ ഒരു ലക്ഷത്തോളം വിശ്വാസികളാണ് ഇവിടെയുള്ളത്. 50 വര്‍ഷത്തിലേറെയായി ഈയൊരു പള്ളി മാത്രമാണ് കത്തോലിക്കര്‍ക്കായി അബുദാബിയിലുണ്ടായിരുന്നത്. 2015-ല്‍ മുസഫാ ജില്ലയില്‍ സെ.പോള്‍സ് പള്ളി കൂടി സ്ഥാപിതമായി. 49,000 ച.അടി വരുന്നതാണ് പുതിയ പള്ളിയുടെ നിര്‍മ്മിതി.

Christmas Family Selfie Task

ക്രിസ്മസ് : ഡിസംബര്‍ 25

വിശുദ്ധ അനസ്താസ്യ (3-ാം നൂറ്റാണ്ട്) : ഡിസംബര്‍ 25

ക്രിസ്മസ് ആഘോഷം നടത്തി കത്തോലിക്ക കോണ്‍ഗ്രസ്സ്

ക്രിസ്മസ് : പുല്ലിന്റെയും മണ്ണിന്റെയും പവിത്രമായ ആഡംബരം