International

9 വയസ്സില്‍ മരിച്ച ബാലനെ ധന്യനായി പ്രഖ്യാപിച്ചു

Sathyadeepam

അര്‍ബുദം ബാധിച്ച് 9-ാം വയസ്സില്‍ മരണ മടഞ്ഞ ബാലന്‍ വീരോചിതസുകൃതം അനുഷ്ഠിച്ചയാളാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചു. ഇതോടെ ബ്രസീലിയന്‍ സ്വദേശിയായ നെല്‍സണ്‍ സന്താന ഇനി ധന്യന്‍ എന്നറിയപ്പെടും. 8 വയസ്സില്‍ കാന്‍സര്‍ ബാധിച്ചതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സന്താന ആശുപത്രിയില്‍ വച്ച് തന്‍റെ അമ്മയോട് ആവശ്യപ്പെട്ട കാര്യം വേദനയെയും സഹനത്തെയും കുറിച്ച് ഒരിക്കലും പരാതി പറയില്ലെന്നു തനിക്ക് യേശുവിനു വാഗ്ദാനം കൊടുക്കണമെന്നാണ്. ഈ വാഗ്ദാനം അത്യാസാധാരണമായ പ്രാഗത്ഭ്യത്തോടെ ആ ബാലന്‍ നിറവേറ്റിയതായി ചികിത്സയ്ക്കു നേതൃത്വം നല്‍കിയവര്‍ ഓര്‍ക്കുന്നു. ആശുപത്രിയില്‍ വച്ചു ബാലന്‍ മതബോധനം സ്വീകരിക്കുകയും ആദ്യകുര്‍ബാനസ്വീകരണം നടത്തുകയും ചെയ്തു. തന്‍റെ ഒമ്പതാം വയസ്സിലെ ക്രിസ്മസ് രാത്രിയില്‍ നെല്‍സണ്‍ സന്താന മരണമടഞ്ഞു. ഈ ബാലനൊപ്പം മറ്റ് എട്ടു പേരെ കൂടി ധന്യരായി പ്രഖ്യാപിക്കുന്നതിനുള്ള ഉത്തരവില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഒപ്പു വച്ചു.

ചാര്‍ലി കിര്‍ക്ക് : ദൈവത്തിനുള്ളതും സീസറിനുള്ളതും കൂടിക്കുഴയുമ്പോള്‍

ഈശോ കൂടെയുണ്ടെന്ന ബോധ്യം പ്രായോഗിക ജീവിതത്തിൽ പകർത്താൻ കുട്ടികൾക്ക് സാധിക്കണം

ശ്രദ്ധ ക്രിസ്തുവിന്...

നോക്കുക, ചുറ്റുമുണ്ടാകാം, കാര്‍ലോമാര്‍!

മാര്‍ ജേക്കബ് തൂങ്കുഴി ദൈവജനത്തെ ചേര്‍ത്തുപിടിച്ച ആത്മീയ ശ്രേഷ്ഠന്‍: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍